Category: Latest News

കരസേനയിൽ അഗ്‌നിവീർ; തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

2026-2027-ലെ അഗ്‌നിവീർ തിരഞ്ഞെടുപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്‌നീഷ്യൻ, ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. യോഗ്യത: എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ. പരീക്ഷ ജൂൺ ഒന്നുമുതൽ 15 വരെയുള്ള തീയതികളിൽ….

ബാങ്ക് ജീവനക്കാര്‍ക്ക് ഇൻസന്റീവ് നിരോധിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം ബാങ്ക് ജീവനക്കാർക്ക് നിരാശ സമ്മാനിക്കുന്നതാണ്. ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒന്നായ ഇൻസന്റീവ് നിരോധിക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്ന് ലഭിക്കുന്ന ഇൻസന്റ്റീവ് ഇനത്തിലെ തുകയാണ് നിരോധിക്കുക. മറ്റ് കമ്പനികളുടെ ക്രെഡിറ്റ്….

പിഎം രാഹത്: റോഡപകടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി

റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി റോഡ് ആക്‌സിഡന്റ് വിക്റ്റിം ഹോസ്‌പിറ്റലൈസേഷൻ ആൻഡ് അഡ്വേഡ് ട്രീറ്റ്മെന്റ് (PM RAHAT, പിഎം രാഹത്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അപകടമുണ്ടായി ആദ്യ മണിക്കൂറുകളിലെ ചികിത്സയുൾപ്പെടെയുള്ളവയുടെ….

എസ്.ഐ.ആർ.: ഹിയറിങ് പൂർണം, നാൽപ്പതിനായിരത്തോളം പേർ പുറത്ത്

എസ്.ഐ.ആറിന്റെ ഭാഗമായി നോട്ടീസ് നൽകിയ മുഴുവൻ പേരുടെയും ഹിയറിങ് പൂർത്തിയായി. 2002-ലെ എസ്.ഐ.ആർ. വോട്ടർപട്ടികയിലെ വിവരങ്ങളുമായി ചേരാത്തവർ (നോ മാപ്പിങ്), മറ്റുതരത്തിൽ പിശകുള്ളവർ തുടങ്ങിയവരടക്കം 36,88,948 പേർക്കാണ് നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ നിശ്ചയിച്ചതുപോലെ ഹിയറിങ് 100 ശതമാനമാക്കിയെന്ന് മുഖ്യതിരഞ്ഞെടുപ്പ്….

ചെക്ക് നൽകുമ്പോൾ സൂക്ഷിക്കുക, ബൗൺസ് ആയാൽ ജയിൽ ശിക്ഷ വരെ ലഭിക്കാം

ചെക്ക് ബൗൺസ് കേസുകൾ ഓരോ ദിവസവും രാജ്യത്ത് കൂടികൊണ്ടിരിക്കയാണ്. ചെക്ക് നൽകുന്നതിന് മുൻപ് അത് ബൗൺസാകില്ലെന്ന് ഉറപ്പു വരുത്താൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക. അല്ലാത്തപക്ഷം ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടതായി വന്നേക്കാം. ഇതു മാത്രമല്ല, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെക്ക് ബൗൺസ് ആയാലും….

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂനമർദ്ദം; കേരളത്തിലും മഴയെത്തും

ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമര്‍ദം ഫെബ്രുവരി 17 ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ….

വിമാന യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നാണ് പാർലമെൻ്റിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ….

ശബരിമലയിലെ യുവതീപ്രവേശനം: പുതിയ ഒമ്പതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ വാദം കേൾക്കും

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം….

ഡ്രൈവിംഗ് കുട്ടിക്കളിയല്ല, 18 തികയാത്ത ഡ്രൈവർമാരെ ജുവനൈൽ ഹോമിലാക്കും

18 വയസാകുംമുമ്പേ മോട്ടോർ വാഹനങ്ങളിൽ വിലസല്ലേ… പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും വളഞ്ഞിട്ട് പിടിക്കും. ജുവനൈൽ ഹോമിൽ കിടക്കേണ്ടിവരും! കുട്ടികൾക്ക് വണ്ടി കൊടുക്കുന്ന മുതിർന്നവരും സൂക്ഷിച്ചോ. പിഴ കൊടുത്ത് ഊരിപ്പോകാൻ പറ്റില്ല. ആറുമാസം വരെ നിങ്ങളും അകത്താകും. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞദിവസം തുടങ്ങിയ….

ഈ വർഷംമുതൽ സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും

10 -ാം ക്ലാസ് പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കുകയാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും ഒഴിവാക്കുകയും ചെയ്യും. ഈ വർഷം മുതൽ പുതിയ രീതികൾ നടപ്പാക്കും എന്നാണ് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ…..