Category: Latest News

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഡൽഹി-മുംബൈ, ഡൽഹി- കൊൽക്കത്ത റൂട്ടുകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾ‌ ബെം​​ഗളൂരുവിൽ പുരോ​ഗമിക്കുകയാണ്. ആകെ 16….

പഴനിയിൽ 12 ദിവസത്തിൽ ഭണ്ഡാരം നിറ‍ഞ്ഞു; ലഭിച്ചത് 1.94 കോടി രൂപ

പഴനി ക്ഷേത്രത്തിൽ 12 ദിവസത്തിനുള്ളിൽ 1.94 കോടി രൂപ ഭണ്ഡാരത്തിലെത്തി. ഭണ്ഡാരം നിറഞ്ഞതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇതിനു പുറമേ 622 ഗ്രാം സ്വർണവും 12,382 ഗ്രാം വെള്ളിയും വിദേശ കറൻസി നോട്ടുകളും ലഭിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. സ്വർണവേൽ, താലി,….

വ്യോമസേനയിൽ അഗ്നിവീർ; പത്താം ക്ലാസ്/പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്‌റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ജൂലൈ 8 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. വിദ്യാഭ്യാസ യോഗ്യത സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലീഷ്….

നിയമസഭാ സമ്മേളനം ജൂലൈ 11 ന് അവസാനിപ്പിക്കാൻ കാര്യോപദേശക സമിതി തീരുമാനം

സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. ജൂലൈ 11 ന് സമ്മേളനം  അവസാനിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങൾ ജൂലൈ 11 നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. ധനാഭ്യര്‍ത്ഥനകളും ബില്ലുകളും….

ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം: ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു…..

മെട്രോ രണ്ടാംപാത; നിർമാണ കരാർ
 അഫ്‌കോൺസിന്‌

കലൂർ ‌സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണ കരാർ അഫ്കോൺസ് ഇൻഫ്രാസ്ട്രക്‌ചറിന് നൽകി. 1141. 32 കോടിയുടേയാണ് കരാർ. നിർമാണജോലികൾ ജൂലൈയിൽ ആരംഭിക്കാനും വർഷാവസാനത്തോടെ പൂർണതോതിലാക്കാനുമാണ് കെഎംആർഎൽ ഉദ്ദേശിക്കുന്നത്. 600 ദിവസത്തിനുള്ളിൽ ആകാശപാതയും പത്തു സ്‌റ്റേഷനുകളും നിർമിക്കാനുള്ളതാണ്….

പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്റെറിന്റെ ചുമതലക്കാരനായ….

മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി….

ട്രഷറികളിൽ അവകാശികളില്ലാതെ 3000 കോടി

സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ. ഇതിൽ അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും. ഇതിൽ കണ്ണുവെച്ച് ചില ട്രഷറികളിൽ ജീവനക്കാർ തട്ടിപ്പുനടത്താൻ തുടങ്ങിയതോടെ ഈ പണം റവന്യു അക്കൗണ്ടിലേക്കുമാറ്റാൻ സർക്കാർ നടപടി തുടങ്ങി. മൂന്നുവർഷമോ അതിലേറെയോ….

പ്ലസ് വണ്‍ ക്ലാസ് ഇന്നുമുതല്‍; 3,22,147 വിദ്യാർഥികൾ ആദ്യദിനം

2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ ഇന്ന് മുതല്‍. 3,22,147 വിദ്യാർഥികൾ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും മാനേജ്‌മെന്റ് സീറ്റിൽ 19,192 പേരും അൺഎയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ്….