Category: Latest News

പാൻ കാർഡ് കാലഹരണപ്പെടുമോ? പുതുക്കേണ്ട ആവശ്യമുണ്ടോ?

പെർമനൻ്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ് എന്നത് ഇപ്പോൾ വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന നിർണയമായ രേഖയാണ്. കൂടാതെ തിരിച്ചറിയൽ രേഖയായും ഇത് ഉപയോഗിക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, ഡീമാറ്റ് അക്കൗണ്ടുകൾ….

സംസ്ഥാനത്ത് മഴക്കുറവ് 27 ശതമാനം

മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ,….

വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; നിർണായക വിധിയുമായി സുപ്രീം കോടതി

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവിൻ്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന,….

മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്‌കോ

മദ്യത്തിൻ്റെ ഗുണനിലവാരവും വിതരണത്തിൽ സുതാര്യതയും ഉറപ്പാക്കാൻ മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിൻ്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൻ്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്‌മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും….

അപകടകരമായ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീലനം നിർബന്ധമാക്കി എം വി ഡി

പെട്രോൾ, അപകടകരമായ രാസവസ്‌തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീനം നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. പരിശീലനത്തിന് ഹാജരാകാതെ തന്നെ സർട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൂന്നു ദിവസത്തെ തിയറി ക്ലാസ് ഇനി മുതൽ നിർബന്ധമാണ്. ക്ലാസിൽ ഹാജരാകുന്നത്….

മയക്കുമരുന്ന് കടത്തിന്‍റെ രഹസ്യവിവരം നൽകുന്നവർക്ക് പാരിതോഷികം നല്‍കാന്‍ റിവാർഡ് സമിതി രൂപവത്കരിച്ചു

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ നേടാം. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു. കേന്ദ്രസർക്കാർ 2017-ൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത്….

റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും

പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. ഇന്ത്യക്കാരെ തിരികെ അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി- റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജോലി തട്ടിപ്പിനിരയായി നിരവധി….

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ പോഷകാഹാര വിവരങ്ങൾ വലുതാക്കി തന്നെ എഴുതണമെന്ന് എഫ്എസ്എസ്എഐ

പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ പോഷകാഹാര വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൊത്തം ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കട്ടിയിൽ വലുതാക്കി എഴുതണമെന്നാണ് എഫ്എസ്എസ്എഐ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്. എഫ്എസ്എസ്എഐ….

അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.  കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ‌‌എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള….

തൊട്ടാലുടന്‍ കത്തിച്ചാമ്പലാകും; എന്താണ് ട്രെയിനിന് മുകളിലെ അപകടം?

കൽക്കരിയുടെ കാലത്ത് തീവണ്ടികൾക്ക് മുകളിൽ കയറിയുള്ള യാത്രകൾ ഇന്ത്യയിൽ സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് ട്രെയിനിന് മുകളിൽ കയറുക എന്നാൽ മരണത്തിലേക്കുള്ള യാത്രയാണ്. വീട്ടിലെ വൈദ്യുതിയുടെ നൂറ് മടങ്ങ് ശക്തമായ വൈദ്യുതിയാണ് റെയിൽവേ ലൈനിൽ ഉപയോഗിക്കുന്നത് എന്നതുതന്നെ ഇതിന് കാരണം. രണ്ട് തരത്തിലുള്ള….