Category: Latest News

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ രണ്ടു തവണ നടത്തിയേക്കും. മാർച്ചിന് പുറമെ ജൂണിലും പരീക്ഷ  നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ….

ടാറ്റ കൺസൾട്ടൻസി സർവീസസും ബിഎസ്എൻഎല്ലും പുതിയ കരാറിലേക്ക്; പ്രതീക്ഷയർപ്പിച്ച് മൊബൈൽ ഉപഭോക്താക്കൾ

ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം….

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; 5 ഡാമുകളിൽ റെ‍ഡ് അലർട്ട്

സംസ്ഥാനത്ത് മഴ കനത്തതോടെ 5 ഡാമുകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിലുമാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതിൽ കല്ലാർക്കുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളുടെ സ്പിൽവേകളിലൂടെ….

രാജ്യത്തെ പണപ്പെരുപ്പം ജൂണിൽ 3.36 ശതമാനമായി ഉയർന്നു

മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പണപ്പെരുപ്പം ജൂണിൽ 3.36 ശതമാനമായി വർദ്ധിച്ചു. മെയ് മാസത്തിൽ ഇത് 2.61 ശതമാനം ആയിരുന്നു.  കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കൾ,  പെട്രോളിയം, പ്രകൃതിവാതകം, മിനറൽ ഓയിലുകൾ, മറ്റ് നിർമ്മാണ മേഖലകൾ എന്നിവയുൾപ്പെടെ….

കേരളത്തിൽ അതിതീവ്ര മഴ തുടരും, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം 3 ജില്ലകളിൽ റെഡ് അലർട്ടും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്…..

സർക്കാർ ജോലിക്കും എഐ; റിസപ്ഷനിസ്റ്റായി ‘കെല്ലി’

സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ്(എഐ) എത്തുന്നു. കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്‌വേർ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും സേവനത്തിന് സജ്ജമായി. ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാനാണ് ഡിജി സ്മാർട്ട്. സർക്കാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമായതിനാൽ ക്ലൗഡിൽ നൽകാനാവില്ല. അതിനാൽ….

യാത്രക്കാരുടെ വർദ്ധനവ്; 12 അധിക സർവീസുമായി കൊച്ചി മെട്രോ

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. 2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള….

ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനായി ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെതാണ് തീരുമാനം. ശുപാർശ ഗവർണ്ണർക്കു കൈമാറിയാൽ, അദ്ദേഹം ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം. നിലവിൽ….

വീണ്ടും 54,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്. ഇന്നലെയും ഇന്നുമായി 400 രൂപയാണ്….

ഭാരം കുറയ്‌ക്കാനുള്ള രണ്ട്‌ മരുന്നുകള്‍ക്ക്‌ ഇന്ത്യയില്‍ അംഗീകാരം

പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിര്‍സെപ്‌റ്റൈഡ്‌ മരുന്ന്‌ ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ സമിതി അനുമതി നല്‍കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന്‌ മൗഞ്ചാരോ, സെപ്‌ബൗണ്ട്‌….