Category: Latest News

സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് ഏറ്റവുമധികം രോഗബാധിതര്‍ കേരളത്തിൽ

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ്….

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇനി ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്സ് പുതിയ ഇന്ത്യയുടെ കരുത്തിന്റെ ചിഹ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തപ്പെട്ട സൂറത്തിലെ നവീകരിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യന്‍….

കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ ഉത്തരവ് പിന്‍വലിച്ചു

സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നടത്തുന്ന യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും യോഗ്യതയാക്കികൊണ്ടുള്ള വിവാദ ഉത്തരവ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചു.സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയില്‍ വെള്ളം ചേര്‍ത്തുവെന്ന വിമര്‍ശനത്തെതുടര്‍ന്നാണ് നടപടി. യുജിസി അംഗീകൃത….

രാജ്യത്ത് 10006 പ്രധാൻമന്ത്രി ഭാരത് ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായി കേന്ദ്രം

നവംബർ വരെ രാജ്യത്ത് 10,006 പ്രധാൻമന്ത്രി ഭാരത് ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായി കേന്ദ്ര രാസവള സഹമന്ത്രി ഭഗവൻത് ഖുബ പാർലമെന്റിൽ അറിയിച്ചു. ഇതിൽ 970 കേന്ദ്രങ്ങൾ കേരളത്തിലാണ്. ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തും, വിൽപ്പനയിൽ….

കുട്ടികളിൽ ന്യുമോണിയ പിടിപെടാതിരിക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. വൈറസുകളും ബാക്ടീരിയകളും അവരുടെ ശ്വാസകോശത്തിലേക്ക് കടന്ന് അണുബാധയുണ്ടാക്കുന്നതിന് കാരണമാകും. കൂടാതെ, തണുപ്പുകാലം സാധാരണയായി പനി, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്ന….

രാജ്യത്ത് തീര്‍പ്പാക്കാനുള്ളത് അഞ്ചുകോടിയോളം കേസുകള്‍; സുപ്രീംകോടതിയില്‍ മാത്രം 80000 കേസുകള്‍

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയോളം കേസുകളാണെന്ന് നിയമമന്ത്രി. സുപ്രീംകോടതിയില്‍ മാത്രം ഇനിയും തീര്‍പ്പാക്കാനുള്ളത് 80,000 കേസുകളാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നുവരെയുള്ള കണക്കനുസരിച്ച് തീര്‍പ്പാക്കാനുണ്ടായിരുന്ന 5,08,85,856 കേസുകളില്‍ 61 ലക്ഷം കേസുകളും ഹൈക്കോടതി തലത്തിലുള്ളതാണെന്നും നിയമമന്ത്രി അര്‍ജുന്‍ റാം….

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ….

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ (83 വയസ്സ്) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ. അഭിഭാഷകൻ കൂടിയായിരുന്നു കെ.പി വിശ്വനാഥൻ. യൂത്ത്….

ജാഗ്രത നിര്‍ദ്ദേശവുമായി ലുലു ഗ്രൂപ്പ്; വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്…..

ഇളവുമായി കേന്ദ്രം; കടമെടുക്കാന്‍ വഴിതുറന്നു, 2000 കോടി വായ്പയെടുക്കും

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്. പുതിയ ഇളവ് വന്നതോട് കൂടി ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ….