Category: Latest News

നോഹ ലൈൽസ് വേഗരാജാവ്; 100 മീറ്റർ ഫിനിഷ് ചെയ്തത് 9.79 സെക്കൻഡിൽ

അമേരിക്കൻ താരം നോഹ ലൈൽസ് പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ താരം. 100 മീറ്റർ ഫൈനലിൽ നോഹ ലൈൽസിന് സ്വർണം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സുവർണനേട്ടം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കയുടെ കിഷെൻ തോംസണിന് വെള്ളി. അമേരിക്കയുടെ ഫ്രെഡ് കെർളിക്കാണ്….

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ; അബദ്ധത്തിൽ പോലും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്.  എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ്….

എത്ര സ്വർണം കൈയിൽ വെയ്ക്കാം? ഈ കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കിൽ പിടി വീഴും

ഒരാൾക്ക് എത്ര പവൻ സ്വർണം കൈയിൽ വെയ്ക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ? പരിധിയിൽ കൂടുതൽ സ്വർണം കൈയിൽ വെച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് എന്തൊക്കെയാണെന്നറിയുമോ? പുരുഷനും സ്ത്രീക്കും കൈയിൽ എത്ര സ്വർണം വെയ്ക്കാം. അതുപോലെ വീട്ടിൽ എത്രമാത്രം സ്വർണം കരുതാമെന്ന് നോക്കാം. ആദായനികുതി നിയമങ്ങൾ അനുസരിച്ച്….

വളർത്താം 50 ആട്‌, 500 കോഴി; ലൈസൻസ്‌ വേണ്ട; കർഷകർക്ക് കൂടുതൽ ഇളവുനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളില്‍ ഭേദഗതി

ഇനി പത്ത്‌ കന്നുകാലികളെവരെ കർഷകർക്ക്‌ ലൈസൻസ്‌ എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതൽ ഇളവുനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങൾ ഭേദഗതി ചെയ്തു. അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പത്തിലധികം മൃഗമുള്ള….

തിരച്ചിൽ നാലാം ദിനം; വയനാട് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 310 കടന്നെന്നാണ് അനൗദ്യോ​ഗിക കണക്കുകൾ. ദുരന്തബാധിത മേഖലയിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മേഖല ആറ് സോണുകളായി തിരിച്ച് 40 ടീമുകളാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ…..

2023ൽ എത്ര ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു?

2023-ൽ 216000 ഇന്ത്യക്കാർ  പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്. 2011 മുതൽ 2018….

ശനിയാഴ്ച ക്ലാസ് വേണ്ട; വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം റദ്ദാക്കി ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അക്കാദമിക് കലണ്ടറും റദ്ദാക്കി ഹൈക്കോടതി. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയും കുട്ടികളുടെ മാനസിക നില ഉൾപ്പെടെയുള്ള വശങ്ങൾ വിശകലനം ചെയ്യാതെയുമാണ് വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം. വിദ്യാഭ്യാസ….

കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴ

സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ….

സുപ്രീം കോടതിയുടെ നിർണായക വിധി: പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങളിൽ ഉപസംവരണം ശരിവെച്ചു

പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളിൽ ഉപസംവരണത്തിന് അംഗീകാരം നൽകി സുപ്രീം കോടതിയുടെ നിർണ്ണായക വിധി.  കൂടുതൽ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നൽകുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്‌സി-എസ്‌ടി….

അതിശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ….