Category: Latest News

9 മുതൽ 12 വരെ ഇനി സെക്കൻഡറിയാകും; ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനൊരുങ്ങി സർക്കാർ

ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം, ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഒമ്പതുമുതൽ 12വരെ ക്ലാസുകൾ ഒന്നിച്ച് സെക്കൻഡറി എന്ന തലത്തിലേക്ക് മാറും…..

എഐ ക്യാമറ: എംപി-എംഎൽഎമാരുടെ നിയമലംഘനങ്ങളുടെ കണക്ക് പുറത്ത്, വിഐപി വാഹനങ്ങൾക്കും പിടിവീണു

സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായുള്ള എ ഐ ക്യാമറ പരിഷ്കരണം വന്നശേഷമുള്ള കണക്കുകൾ വിവരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്. എ ഐ ക്യാമറകൾ….

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നലെയും വിവിധ ജില്ലകളിലെ….

നഴ്‌സിംഗ് കോളേജുകളിൽ പുതിയ തസ്‌തികകൾ

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച ആറു നഴ്സിംഗ് കോളേജുകളിൽ അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക. അഞ്ച് പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, ആറ് സീനിയർ സൂപ്രണ്ട്, ആറ് ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്,….

ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചു; ഇന്ന് സുപ്രീം കോടതിയിൽ തിരക്ക്, സമയം കിട്ടിയില്ല

എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ….

നവംബർ 1 മുതൽ KSRTC അടക്കം ഹെവി വാഹനങ്ങളില്‍ മുന്‍നിര യാത്രക്കാര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം

നവംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച്….

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി….

കുതിച്ചുകയറി സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച വർദ്ധന തുടരുകയാണ്. ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. നാല് ദിവസംകൊണ്ട്….

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക്; മടങ്ങി വരവ് 128 വർഷങ്ങൾക്ക് ശേഷം

ഒളിമ്പിക്‌സിലെ മല്‍സരയിനമായി ക്രിക്കറ്റ് മടങ്ങിവരുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ….

റേഷൻ കാർഡുകളുടെ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാർഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അർഹരായ 15000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാർഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ വൈകുന്നേരം നാല് മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്….