Category: Latest News

അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു, ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ….

വാട്സ്ആപ്പില്‍ നിയർ ബൈ ഷെയറിന് സമാനമായ ഫീച്ചര്‍ വരുന്നു

ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഫീച്ചർ  പുറത്തിറക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ  ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും. ഫോണിലുള്ള നമ്പരുകളിലേക്ക്….

ഹൈസ്കൂൾവിഭാഗം ഇനിയില്ല, സെക്കൻഡറിമാത്രം; അധ്യാപകർക്ക് ബിരുദാനന്തര ബിരുദം നിർബന്ധം

സ്‌കൂൾഅധ്യാപക തസ്‌തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്‌കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ‘ഹൈസ്കൂൾവിഭാഗം’ ഇനി ഉണ്ടാവില്ല. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി സ്‌കൂളുകൾ ലയിപ്പിച്ച് ‘സെക്കൻഡറി’ എന്നാക്കി. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ….

സ്തനാർബുദം കണ്ടെത്താൻ താലൂക്ക് ആശുപത്രികളിലും മാമോ​ഗ്രാം

സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2.4 കോടി രൂപ….

ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്

2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം….

അടുത്ത സാമ്പത്തിക വർഷം ഇന്ത്യ ഇനിയും വളരുമെന്ന് ആർബിഐ ഗവർണർ

അടുത്തവർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണക്കുകൂട്ടിയതിനേക്കാൾ അധികമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. യുക്രെയ്‌നിലെയും മിഡിൽ ഈസ്റ്റിലെയും പ്രശ്നങ്ങൾ, മഹാമാരി, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള  ആഗോള പ്രശ്നങ്ങൾക്കിടയിൽ മറ്റ്….

കോച്ചിങ് സെന്ററുകളില്‍ 16 വയസ്സ് തികഞ്ഞവര്‍ മതി; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം നിയമനിർമ്മാണം നടത്തേണ്ടി വരും. നിർദ്ദേശങ്ങൾ ലംഘിച്ചാൽ 25,000 മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തണം. സ്വകാര്യ….

കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66 സിഗ്നല്‍ ഫ്രീയാകും

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്‌നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്. റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും. ദേശീയപാതയിൽ നിർമാണം….

ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടിയിൽ കാരണം സൂചിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രോഗിക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ മനസ്സിലാക്കണം. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ….

ജനന തീയ്യതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകരിക്കില്ല; സര്‍ക്കുലർ പുറത്തിറങ്ങി ഇപിഎഫ്ഒ

ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍….