Category: Latest News

സ്‌കൂൾ വാഹനം 31നകം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ഫിറ്റ്‌നസില്ല

സ്‌കൂൾ വാഹനങ്ങൾ 31നകം മോട്ടോർ വാഹന വകുപ്പിന്റെ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്ത വാഹനങ്ങൾക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകില്ല. സുരക്ഷ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ചാണ്‌ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നത്‌. ആപ്പിലൂടെ സ്കൂൾ….

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ ഉണ്ട്. ഹാജിമാർ അവരവരുടെ എമ്പാർക്കേഷൻ പോയിന്റിലാണ് എത്തേണ്ടത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങിൽ നിന്ന്….

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത്….

പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ എടുക്കേണ്ട നടപടികൾക്ക് പുതിയ സർക്കുലർ

കസ്റ്റഡിയിലുളള പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി സർക്കുലർ ഇറക്കി. അക്രമ സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സമീപത്തുനിന്നും മാറിനിൽക്കാൻ പാടില്ല. ഡോക്ടർ പൊലിസിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ കസ്റ്റഡിയിലുള്ള ആളിനെ കാണാൻ പറ്റുന്ന….

എസ്എംഎ രോഗികള്‍ക്ക് സ്‌പൈന്‍ സര്‍ജറി; സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാന്‍ ആരോഗ്യ വകുപ്പ്….

മൊബൈൽ ഫോണുകൾക്ക് ഭീഷണിയായി ‘ഡാം’ മാൽവെയർ; മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി

മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് ഡൗൺലോഡാകുന്ന ഡാം മാൽവെയർ ഫോണിലെ….

രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയാനായി ‘സ്വർണത്തിൽ’ പൂട്ടിട്ട് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ.) ഭേദഗതിചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം….

ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ കൊടുക്കേണ്ടതില്ലെന്ന് സർക്കാർ

മിക്ക മാളുകളിലും, കച്ചവടസ്ഥാപനങ്ങളിലും ബിൽ പേ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് പതിവാണ്. ഇയൊരു പ്രശ്നത്തിന് ഇപ്പോൾ പരിഹാരം കണ്ടിരിക്കുകയാണ് സർക്കാർ. സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം….

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടി നിയമിതനായി

എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര സർക്കാർ നിയമന ശുപാർശ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ്….

ഹെൽത്ത് കാർഡില്ലെങ്കിൽ പിടിവീഴും, സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല; കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ….