Category: Latest News

പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നല്‍കി എംവിഡി

പഴയ വാ​ഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കി മോട്ടോർവാ​ഹന വകുപ്പ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തൂക്കി വിറ്റ വാഹനം….

രാത്രിയും ചുട്ടുപൊള്ളുന്നു; നാട് കൊടുംവേനലിന്റെ പടിക്കല്‍, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരാനിരിക്കുന്ന കൊടുംവേനലിൻ്റെ സൂചന നൽകി കേരളത്തിൽ പകലിനൊപ്പം രാത്രിയും ചുട്ടുപൊള്ളുന്നു. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് ചൊവ്വാഴ്ച‌ കോട്ടയത്ത് (38.5 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി രേഖപ്പെടുത്തിയതായും പറയുന്നു. കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണക്കുപ്രകാരം….

നീര്‍പ്പാറ – തലയോലപ്പറമ്പ് – തട്ടാവേലി – ആലിൻചുവട് റോഡ് ഉദ്ഘാടനം ഇന്ന് വൈകിട്ട്

നീർപ്പാറ-തലയോലപ്പറമ്പ്- തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന്( ഫെബ്രുവരി 29) വൈകിട്ട് 4.30 ന് നിർവഹിക്കും. തട്ടാവേലി ജംഗ്ഷനിലുളള ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കുന്ന പരിപാടിയില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത….

ക്യാൻസർ വീണ്ടും വരുന്നത് തടയാൻ മരുന്ന്; 10 വ‍ർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയതായി മുംബൈ ടാറ്റാ ക്യാൻസര്‍ ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. ക്യാൻസര്‍ ചികിത്സയിലുണ്ടാകുന്ന പാർശ്വഫലങ്ങളെ പകുതിയായി കുറയ്ക്കാനാകുമെന്നും ഗവേഷകർ അവകാശപ്പെട്ടു. തുടർ അനുമതികൾ ലഭിച്ചാൽ 100 രൂപയ്ക്ക് മരുന്ന് വിപണിയിലെത്തും. ചെലവേറിയ ക്യാൻസർ….

വീട് പൂട്ടി യാത്രപോകുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വിനോദയാത്ര, ബന്ധുവീടുകളിലേക്കുള്ള യാത്ര… അങ്ങനെ അവധിക്കാലത്ത് യാത്രകൾ അനവധിയാണ്. വീട് പൂട്ടിയിട്ട് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ… നിങ്ങൾ യാത്ര കഴിഞ്ഞ് വരുന്നതുവരെ ദിനപ്പത്രങ്ങളും വാരികകളും വീട്ടിൽ ഇടേണ്ടെന്ന് പത്രക്കാരനോട് പറയുക. മുറ്റത്തും, സിറ്റൗട്ടിലുമായി കിടക്കുന്ന പത്രങ്ങളും വാരികകളും മാസികകളും കള്ളനെ….

വരുന്നു ഇക്വനോസ്, കൂട്ടത്തിൽ എൽനിനോയും; കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി

താപനില വർദ്ധനയിൽ രാജ്യത്ത് തന്നെ മുമ്പന്തിയിലാണ് കേരളം. വീണ്ടും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിലായിയെത്തുന്ന ഇക്വനോസ് പ്രതിഭാസമാണ് കാരണം. മാർച്ച് 22-23 തീയതികളിലാണ് സൂര്യൻ ഭൂമദ്ധ്യ രേഖയ്ക്ക് നേരെ മുകളിലെത്തുക. എല്ലാ ജില്ലയിലും 37 മുതൽ 40….

മാതാപിതാക്കള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘സ്‌നേഹപൂര്‍വ്വം ധനസഹായം’,: അപേക്ഷ മാര്‍ച്ച് 31 വരെ

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘സ്‌നേഹപൂര്‍വ്വം ധനസഹായം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ്….

സംസ്ഥാനത്ത് മാര്‍ച്ച് മൂന്ന് ഞായറാഴ്ച പോളിയോ മരുന്ന് വിതരണം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക്….

ഗഗൻയാൻ സംഘം; ഏതുസാഹചര്യത്തോടും പൊരുതാൻ 4 പേരെയും ഇന്ത്യ സജ്ജരാക്കിയ വഴികള്‍

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഐഎസ്ആർഒ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ക്യാപ്ടൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്‌ടൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്‌ടൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ….

ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും, ഇവരാണ് ആ നാലുപേര്‍

ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി….