Category: Latest News

നെല്ല് സംഭരണം: 3 ദിവസത്തിനകം തുകവിതരണം പൂർത്തിയാക്കും

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുക ഫെഡറൽ-കനറാ ബാങ്കുകൾ അടുത്ത മൂന്നുദിവസത്തിനകം പൂർണമായും വിതരണം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ബാങ്ക് പ്രതിനിധികൾ ഇക്കാര്യം അറിയിച്ചു. ചില സാങ്കേതിക തകരാറുള്ളതിനാൽ തുകവിതരണം….

​ട്രെയിൻ നിയന്ത്രണം: തിരുച്ചിറപ്പള്ളി ഇന്റർസിറ്റി ചൊവ്വാഴ്ച ഭാഗികമായി റദ്ദാക്കി

മധുര ഡിവിഷനിലെ കടമ്പൂരിൽ സബ്‌വേ നിർമാണത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ഇതുവഴി ട്രെയിൻ നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യുമെന്ന്‌ റെയിൽവേ അറിയിച്ചു. ചൊവ്വാഴ്‌ച ത്തെ തിരുച്ചിറപ്പള്ളി ജങ്‌ഷൻ– തിരുവനന്തപുരം സെൻട്രൽ പ്രതിദിന ഇന്റർസിറ്റിഎക്‌സ്‌പ്രസ്‌ (22627) വിരുദുനഗർ ജങ്‌ഷനിൽ….

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം

മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്‌‌ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കൽ സ്റ്റോറിൽ നിന്നും….

വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

സംസ്ഥാനത്ത് വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഇ മെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാർഗങ്ങളിലൂടെയും വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ….

എആർ റഹ്‌മാൻ്റെ മകൾ സംഗീത സംവിധായികയാവുന്നു

അനുഗ്രഹീത സംഗീതജ്ഞനായ എ ആർ റഹ്‌മാൻ്റെ മകൾ ഖദീജ റഹ്‌മാൻ സംഗീത സംവിധായികയാവുന്നു. ഗായിക കൂടിയായ ഖദീജ ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഹാലിത ഷമീം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്തർ അനിൽ, ഗൗരവ് കലൈ,….

5 മിനുട്ട് യോഗാ ബ്രേക്ക് എടുക്കാം, വൈ ബ്രേക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, നിര്‍ദേശവുമായി കേന്ദ്രം

മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കി ഉത്സാഹത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്കായി പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഓഫീസ് സമയത്തിനിടയ്ക്ക് ‘വൈ-ബ്രേക്ക്’ (യോഗാ ബ്രേക്ക്)എടുക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം. ഓഫീസിൽ സ്വന്തം കസേരയിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിനെയാണ് ‘വൈ-ബ്രേക്ക്’ കൊണ്ട് ഉദ്ദേശിക്കുന്നത്…..

കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ

കോട്ടയത്ത് നാട്ടകം മണിപ്പുഴ ജങ്ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം. 30000….

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലെ അതിശക്തമായ ചുഴലിക്കാറ്റായ….

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിരവധി പ്രതിനായക വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തമിഴിലും മലയാളത്തിലുമാണ് കസാന്‍ ഖാന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ ചെയ്തത്. അതില്‍ത്തന്നെ തമിഴ് ചിത്രങ്ങളാണ് കൂടുതല്‍. ഗാന്ധര്‍വ്വം, ദി കിംഗ്, വര്‍ണ്ണപ്പകിട്ട്, ഡ്രീംസ്,….

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ

പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് എക്സൈസ് സൂപ്രണ്ട് ഹരിയാന സ്വദേശി പ്രവീന്ദര്‍ സിങ് ആണ് പിടിയിലായത്. ഇയാളില്‍നിന്ന് കൈക്കൂലിയായി ലഭിച്ച ഒരുലക്ഷം രൂപയും പിടിച്ചെടുത്തു. മാനന്തവാടി സ്വദേശിയായ കരാറുകാരന്‍ ഇന്‍പുട്ട്….