Category: Latest News

അവശ്യസാധനങ്ങളുടെ വിലക്കയറ്റം; നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് പച്ചക്കറികളും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി ജിആര്‍ അനിലിന്റെ നിര്‍ദേശം. വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാള്‍ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ പച്ചക്കറി ഉത്പന്നങ്ങള്‍, കോഴി ഇറച്ചി എന്നിവയുടെ വിലയില്‍….

വാഹന വേഗപരിധി പുതുക്കി, ടൂ വീലർ പരമാവധി വേഗത 60 കീ.മിയാക്കി

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി….

ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്

പദ്ധതി നടത്തിപ്പ് വിലയിരുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകയിലേക്ക്. ആദ്യ പരിപാടി സെപ്‌റ്റംബർ നാലിന് കോഴിക്കോട് നടക്കും. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. അവലോകനയോഗം ചേരുക മൂന്ന് ഘട്ടങ്ങളിലായാണ്. ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ….

യൂട്യൂബിൽ നിന്ന് പണം ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ്

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും. ചെറിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടി പ്രാധാന്യം നൽകി….

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി

പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം…..

കർശന പരിശോധനയ്‌ക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

മഴക്കാലമായതോടെ പരിശോധന കർശനമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതൽ വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന ഹോട്ടലുകൾ മുതൽ തട്ടുകട വരെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. നിയമലംഘനത്തിന്റെ വ്യാപ്‌തിയനുസരിച്ച്‌ പിഴ/നോട്ടീസ്‌ നൽകും. വിവിധ ഭക്ഷ്യവസ്‌തുക്കളുടെ ഉൽപാദന കേന്ദ്രങ്ങളും….

ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്

ഇന്‍സ്റ്റന്റ് ലോണ്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകള്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഫോണിലെ ഡാറ്റ ചോര്‍ത്തുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കൊള്ള പലിശ ഈടാക്കുകയും സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. ലോണായി ലഭിക്കുന്ന….

ജൂണ്‍ 17-ന് 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം

കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക്….

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്നാണ് ജസ്‌റ്റിസ്‌ മുഹമ്മദ്‌….

‘രക്തദാനം മഹാദാനം’; ജൂൺ 14, ലോക രക്തദാന ദിനം

രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും മനുഷ്യരാശിയുടെ പ്രയോജനത്തിനായി പതിവായി രക്തം നൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിച്ച് വരുന്നു. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്തദാനം. കൂടുതൽ ജീവൻ….