Category: Latest News

50 ശതമാനം പേരെ സ്ഥിരപ്പെടുത്തും; അഗ്നിപഥ് പദ്ധതി പരിഷ്‌കരണം പരിഗണനയില്‍

അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നത് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം….

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ; കെ– സ്‌മാർട്ട്‌ നവംബർ ഒന്നുമുതൽ

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ – സ്‌മാർട്ട്‌ സംവിധാനം നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്‌ത് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും….

പനിച്ച് വിറച്ച് കേരളം, പനി കേസുകള്‍ പതിമൂവായിരം കടന്നു

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്…..

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് ജില്ലകളിലെ നിശ്ചിത ഇടങ്ങളിൽ അവധി

സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപനം തുടരുന്നു. ഏറ്റവും ഒടുവിലായി ഇന്ന് അവധി പ്രഖ്യാപിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും….

പാറകളും മണ്ണും മാറ്റി മൂന്നാർ ഗ്യാപ് റോഡ് തുറന്നു; ഒറ്റവരിയിൽ മാത്രം വാഹനഗതാഗതം

റോഡിലേക്ക് വീണ പാറകളും മണ്ണും മണ്ണ് മാന്തിയന്ത്രത്തിന്റെ സഹായത്തോടെയ നീക്കം ചെയ്‌ത്‌ മൂന്നാർ ലാക്കാട് ഗ്യാപ് റോഡ് തുറന്നു. മൂന്നുദിവസത്തെ പരിശ്രമത്തിനുശേഷം തിങ്കൾ രാവിലെ ഏഴുമുതലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഒറ്റവരിയായി വാഹനങ്ങൾ കടന്നുപോകാനുള്ള അനുവാദമാണ് നൽകിയത്. കൂറ്റൻ പാറകൾ പൊട്ടിക്കുന്നതിന് ജില്ലാ….

വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും

വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. ഇക്കാര്യങ്ങൾക്ക് അങ്കണവാടി….

ഷാജൻ സ്കറിയയുടെ അറസ്റ്റിന് സ്റ്റേ; എസ്‌സി-എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി- എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ….

പെറ്റ് ഷോപ്പ് നടത്തുന്നവര്‍ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ

പെറ്റ് ഷോപ്പ് നടത്തുന്നവർ അറിയാൻ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. 2023 നവംബർ മുതൽ നടപ്പാക്കും. ▫️ ലൈസൻസ് പ്രദർശിപ്പിക്കണം ▫️ വലിയ ശബ്ദം പുക ദുർഗന്ധം ഉള്ള സ്ഥലത്തോ ഫാക്ടറികൾ, കശാപ്പു ഇവയുടെ അടുത്തോ പെറ്റ് ഷോപ്പ് പ്രവർത്തിപ്പിക്കാൻ പാടില്ല…..

മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, വിജയിച്ചാൽ ചരിത്ര നേട്ടം

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആ‍‌‌ർഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കൽ അത്ര എളുപ്പമല്ലായെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗ‍ർത്തങ്ങളും….