Category: Latest News

പ്ലസ്‌ടു കോട്ടയം ജില്ലയിൽ 82.54 ശതമാനം വിജയം

പ്ലസ്‌ടു പരീക്ഷയിൽ കോട്ടയം ജില്ലക്ക്‌ 82.54 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ രണ്ട്‌ ശതമാനം കൂടുതലാണിത്‌. 2022ൽ ജില്ലയുടെ വിജയം 80.26 ആയിരുന്നു.ആകെ 131 സ്‌കൂളുകളിലായി പൊതുവിഭാഗത്തിൽ പരീക്ഷയെഴുതിയത്‌ 20,011 വിദ്യാർഥികളാണ്‌. ഇതിൽ 16,518 പേർ ഉന്നതപഠനത്തിന്‌ യോഗ്യത നേടി. 2,123 പേർ….

അരികൊമ്പൻ വീണ്ടും കുമളിക്ക് സമീപം

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക്….

ആശുപത്രികളില്‍ SISF-നെ വിന്യസിക്കാന്‍ സര്‍ക്കാര്‍; സ്വകാര്യ ആശുപത്രികള്‍ സ്വന്തം ചെലവിൽ നിയമിക്കണം

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്.) വിന്യസിക്കും. ഏതൊക്കെ ആശുപത്രികളിലാണ് സേനയെ വേണ്ടതെന്നു തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ എസ്.ഐ.എസ്.എഫിന്റെ ചെലവ് മാനേജ്‌മെന്റ് വഹിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍….

സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി സൗകര്യവുമായി എറണാകുളം ജനറൽ ആശുപത്രി

ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി (ങകഇട) പദ്ധതി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരാമ്പരാഗത ഹൃദയ ശസ്ത്രക്രിയയെ അപേക്ഷിച്ച് സവിശേഷമായ നിരവധി ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നൂതന മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി. രാജ്യത്ത്….

പ്ലസ്സ് വണ്‍ പ്രവേശനം; അപേക്ഷ സമർപ്പണം ജൂൺ 2 മുതൽ

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ 2 മുതൽ സമർപ്പിക്കാം. ജൂൺ 9 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13 ന് നടത്തും. ജൂൺ 19 നാണ്….

കണ്ണാടി പാലം ഇനി തിരുവനന്തപുരത്തും

വയനാട്ടിൽ മാത്രമല്ല, തലസ്ഥാനത്തും ചില്ലുപാലം വരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിജ് വരുന്നു. തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് കണ്ണാടി പാലം ആരംഭിക്കാൻ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. 2022 നവംബറിലാണ് ആക്കുളം സാഹസിക….

വീട്ടുജോലിക്കാർക്ക് തൊഴിൽസുരക്ഷയും പെൻഷനും; കരടുനിയമവുമായി കേരളം

വീട്ടുജോലിക്കാർക്കും ഹോംനഴ്‌സുമാർക്കും തൊഴിൽസുരക്ഷ ഉറപ്പാക്കാൻ കരടുനിയമം തയ്യാറായി. ഗാർഹികജീവനക്കാർക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുന്നതാണ് നിയമം. രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി നിയമപരിരക്ഷ നൽകുന്നത്. വീട്ടുജോലികളിൽ ഏർപ്പെടുന്നവർ ഭൂരിഭാഗവും സ്ത്രീകളായതിനാൽ അവരെ ഏജൻസികളും തൊഴിലുടമകളും ചൂഷണം….

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ….

കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

കനത്ത കാറ്റിനും മഴയക്കും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മെയ്‌ 26 മുതൽ 28 വരെ….

പുതിയ പാർലമെൻറ് മന്ദിരം നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിച്ച് ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ചെങ്കോൽ സ്ഥാപിച്ചായിരിക്കും ഉദ്ഘാടനം. ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യരാത്രിയിൽ സ്വീകരിച്ച ചെങ്കോലാണ് വീണ്ടും ദില്ലിയിലെത്തിച്ച് ലോക്സഭയിൽ സ്ഥാപിക്കുക. വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യയ്ക്ക് എങ്ങനെ അധികാരം കൈമാറണമെന്ന സംശയം….