Category: Latest News

മൊബൈൽ ഫോണുകൾക്ക് ഭീഷണിയായി ‘ഡാം’ മാൽവെയർ; മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി

മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് ഡൗൺലോഡാകുന്ന ഡാം മാൽവെയർ ഫോണിലെ….

രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയാനായി ‘സ്വർണത്തിൽ’ പൂട്ടിട്ട് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ.) ഭേദഗതിചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം….

ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ കൊടുക്കേണ്ടതില്ലെന്ന് സർക്കാർ

മിക്ക മാളുകളിലും, കച്ചവടസ്ഥാപനങ്ങളിലും ബിൽ പേ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് പതിവാണ്. ഇയൊരു പ്രശ്നത്തിന് ഇപ്പോൾ പരിഹാരം കണ്ടിരിക്കുകയാണ് സർക്കാർ. സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം….

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടി നിയമിതനായി

എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര സർക്കാർ നിയമന ശുപാർശ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ്….

ഹെൽത്ത് കാർഡില്ലെങ്കിൽ പിടിവീഴും, സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല; കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ….

റെയിൽവേ സ്റ്റേഷനുകളില്‍ ഇനി ഒരേ സൈൻ ബോർഡുകൾ

യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതും സുസ്ഥിരവുമായ സൈൻ ബോർഡുകൾ എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരേ രീതിയിലായിരിക്കും ഇനി സൈൻ ബോർഡുകൾ ഉണ്ടാകുക. സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതുമായ റെയിൽവേ പരിസരം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്….

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന….

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കൽ; നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജില്ലാതലത്തിൽ….

തലച്ചോറിലെ അര്‍ബുദ മുഴ തിരിച്ചറിയാന്‍ രക്ത പരിശോധന വികസിപ്പിച്ചു

തലച്ചോറിൽ വളരുന്ന അർബുദ മുഴകളിൽ സർവസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയൽ കോശങ്ങളിൽ ആരംഭിക്കുന്ന ഈ അർബുദ മുഴ വളരെ വേഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. ഈ മുഴകളെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന ചെലവ് കുറഞ്ഞ രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് ഡൽഹിയിലെ സർ….

75 രൂപ നാണയം പുറത്തിറക്കുന്നു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ….