Category: Latest News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ‘ന്നാ താൻ കേസ് കൊട് ‘ ആണ് മികച്ച ജനപ്രീതി നേടിയ ചിത്രം. ‘നൻ പകൽ നേരത്ത് മയക്കം’ ആണ്….

സ്പാം കോളുകളെ തടയാന്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്‍സ്

സ്പാം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളര്‍, എഐ അസിസ്റ്റന്‍സിനെ അവതരിപ്പിച്ചിരിക്കുകയാണ്. ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്റ്റന്റ്…..

സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുവാനാണ് ധാരണ. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ….

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3; ഭ്രമണപഥം നാലാമതും ഉയർത്തി

നാലാംതവണയും ഭ്രമണപഥം വിജയകരമായി ഉയർത്തിയതോടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തുതുടങ്ങി. ഭൂമിയുടെ ചുറ്റും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽനിന്ന് അഞ്ചുഘട്ടമായി ഉയർത്തിയാണ് പേടകത്തെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്നത്. അഞ്ചാം ഭ്രമണപഥമുയർത്തൽ ഈമാസം 25-ന് ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. അഞ്ചുതവണ….

ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കാൻ കെഎസ്ഇബിക്ക്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഉപയോക്താക്കളിൽനിന്ന് 3260 കോടി രൂപയോളമാണ് പിരിഞ്ഞുകിട്ടാനുള്ളത്. 20 മുതൽ ഡിസംബർ 30 വരെയാണ് കുടിശ്ശിക….

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം ഇന്ന്‌

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളി പകൽ മൂന്നിന്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സെക്രട്ടറിയറ്റ് പിആർ ചേംബറിൽ പ്രഖ്യാപിക്കും. 156 ചിത്രം മത്സരത്തിനുണ്ടായിരുന്നു. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ (ഉപസമിതികൾ) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ്‌ അന്തിമ ജൂറി കണ്ടത്‌…..

എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ വിവിധ കോഴ്‌സുകളിലേക്ക്….

ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കേരളത്തിന് നാഷണൽ ഹെൽത്ത്‌കെയർ എക്‌സലൻസ് അവാർഡ്

കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്‌ ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും. ഏറ്റവുമധികം….

കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന, കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക വിശ്വസിക്കരുതെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വിവരം പ്രചരിപ്പിക്കുന്നത്. മെഡിക്കൽ കോളജ് കോട്ടയം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയകള്‍ വഴി കുറേ ദിവസങ്ങളായി വ്യാജപ്രചാരണം നടക്കുകയാണ്. സത്യമെന്തെന്ന്….

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അഞ്ച് ദിനം വ്യാപക മഴ

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത രണ്ട് ദിവസം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര….