Category: Latest News

കെഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷൻ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിച്ചു. 17412 ഓഫീസിലും 2105 വീടുകളിലും കെ ഫോൺ വഴി നെറ്റ് എത്തി. അടിക്കടി ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ നടത്തുന്ന ഇന്ത്യയിലാണ്….

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും

തെക്ക് – കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂന മർദ്ദം മധ്യ കിഴക്കൻ അറബിക്കടലിന് സമീപമെത്തി….

ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ഇതിഹാസ തുല്യമായ കരിയറിലൂടെ ലോക ഫുട്ബോളിൽ തന്റേതായ സ്ഥാനം രേഖപ്പെടുത്തിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 41-ാം വയസിലാണ് താരം ബൂട്ട് അഴിച്ചുവെക്കുന്നത്. ഇറ്റാലിയൻ ക്ലബ് എസി മിലാന് വേണ്ടിയായിരുന്നു താരം അവസാനമായി കളിച്ചത്. ഈ സീസണിന് ശേഷം….

എഐ ക്യാമറ കണ്ടെത്തിയ പിഴയിൽ നിങ്ങൾ നിരപരാധിയാണെങ്കിൽ കാശ് പോകാതിരിക്കാൻ മാർഗമുണ്ട്

എഐ ക്യാമറ കണ്ടെത്തിയ പിഴയിൽ നിങ്ങൾ നിരപരാധിയാണെങ്കിൽ പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ-യ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ….

നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ജൂണ്‍ ഏഴിന് നാടിന് സമർപ്പിക്കും

കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ജനങ്ങൾക്ക്‌ സമർപ്പിക്കുന്നു. ജൂണ്‍ ഏഴിന് വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനംചെയ്യും. വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ്….

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും….

‘എഐ ക്യാമറകൾ മിഴി തുറക്കുന്നു’, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം: പിഴ ഇന്ന് മുതൽ

സംസ്ഥാനത്തെ എഐ ക്യാമറകൾ മിഴി തുറക്കുന്നു. രാവിലെ 8 മുതൽ റോഡിലെ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിക്കും. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മോട്ടോര്‍….

ഇന്ന് ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്ന ഒരുകാലമാണ് ഇന്ന്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന….

റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു, സാങ്കേതിക തകരാർ പരിഹരിക്കാനെന്ന് ഭക്ഷ്യവകുപ്പ്

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിർത്തി വെക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയതുകൊണ്ടാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതൽ….

പോലീസിന്‍റെ സേവനങ്ങൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുളള ‘തുണ പോര്‍ട്ടലി’ല്‍ 3 പുതിയ സൗകര്യങ്ങൾ കൂടി

പോലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള ‘തുണ പോര്‍ട്ടലി’ ല്‍ മൂന്നു സൗകര്യങ്ങള്‍ കൂടി അധികമായി ഏര്‍പ്പെടുത്തി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍വഹിച്ചു. നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ സംബന്ധിച്ച് പോലീസിനു വിവരം നല്‍കാനുളള സംവിധാനമാണ്….