Category: Latest News

വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളെയും കണ്ടെത്തി

വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികൾക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം. പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയർ ഒമ്പതുവയസുള്ള സൊലെയ്‌നി, നാല് വയസുകാരനായ ടെയ്ൻ ഒപ്പം കൈക്കുഞ്ഞായ ക്രിസ്റ്റിനും മെയ്….

ട്രോളിംഗ് നിരോധനം ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല. സംസ്ഥാനത്തെ….

കെ എം എം എല്ലിന് 89 കോടി രൂപയുടെ റെക്കോഡ് നേട്ടം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലന്‍റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഈ വർഷം 89 കോടി രൂപയുടെ റെക്കോഡ് ലാഭം സ്വന്തമാക്കി. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് 2022-23-ൽ കൈവരിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2021-22ല്‍….

ഹെവി വാഹനങ്ങൾക്ക് സെപ്തംബർ ഒന്നുമുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. ജൂണ്‍ 5 മുതൽ 8 വരെ സംസ്ഥാനത്ത്….

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ വിൽക്കരുതെന്ന് ഡിഎംഒ എൻ പ്രിയ മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരോട്‌ നിർദ്ദേശിച്ചു. ആന്റിബയോട്ടിക് ദുരുപയോഗം വലിയ ആരോഗ്യഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ആന്റിബയോട്ടിക് ഉപയോഗം കർശനമായി നിരീക്ഷിക്കുമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ….

കാനഡയിലേക്ക് പോകുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് IELTS ബാന്‍ഡ് 6 മതി

കാനഡയിലേക്ക് സ്റ്റുഡന്‍റ്സ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) വഴി പഠന വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഐഇഎൽടിഎസിൽ ഇനി ഓവറോൾ സ്കോർ 6 മതി. മുൻപ് ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ ഓരോ വിഭാഗത്തിലും 6 സ്കോർ വീതം വേണ്ടിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍….

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി തുടങ്ങും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടിത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത….

സാങ്കേതിക തകരാര്‍, നോട്ടീസയച്ചത് 3000 പേർക്ക് മാത്രം, റോഡ് ക്യാമറ അപാകതകളിൽ വട്ടംകറങ്ങി എംവിഡി

റോഡ് ക്യാമറ വെച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ക്യാമറയിൽ….

കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു

കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിയോടെ കളക്ട്രേറ്റിലെത്തിയ പുതിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു…..

വിദ്യാർഥി കൺസഷൻ: റിപ്പോർട്ട്‌ ഉടൻ

വിദ്യാർഥികളുടെ യാത്രാസൗജന്യത്തെ കുറിച്ച്‌ പഠിക്കുന്ന സമിതിയോട്‌ വേഗത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടു. ആസൂത്രണ ബോർഡ്‌ അംഗം ഡോ. രവി രാമൻ അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നത്‌. വിദ്യാർഥികളുടെ കൺസഷൻ നിരക്ക്‌ ഉയർത്തണമെന്ന ആവശ്യവുമായി ബസുടമകളുടെ സംഘടനകൾ രംഗത്തുവന്നിരുന്നു.