Category: Latest News

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ

പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് എക്സൈസ് സൂപ്രണ്ട് ഹരിയാന സ്വദേശി പ്രവീന്ദര്‍ സിങ് ആണ് പിടിയിലായത്. ഇയാളില്‍നിന്ന് കൈക്കൂലിയായി ലഭിച്ച ഒരുലക്ഷം രൂപയും പിടിച്ചെടുത്തു. മാനന്തവാടി സ്വദേശിയായ കരാറുകാരന്‍ ഇന്‍പുട്ട്….

മിഥുനമാസപൂജ: ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് തുറക്കും

മിഥുനമാസപൂജകള്‍ക്കായി ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര….

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലുള്ള അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ്‌ ജൂൺ 14 രാവിലെ വരെ വടക്ക്….

ആധാർ രേഖകൾ പുതുക്കാൻ 3 മാസം കൂടി സമയം

ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി. ഈ മാസം 14 വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. uidai.gov.in എന്ന വെബ്സൈറ്റിൽ Update Aadhaar ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. നേരിട്ടു ചെയ്യുകയാണെങ്കിൽ….

ജൂലൈമുതൽ സ്വിഫ്‌റ്റിൽ വനിതാഡ്രൈവർമാരും

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈ മുതൽ ഡ്രൈവർമാരായി വനിതകളും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ്‌ അടുത്തമാസം മുതൽ വനിതാഡ്രൈവർമാർ ജോലിക്ക്‌ കയറുക. സ്വിഫ്‌റ്റിലെ ഡ്രൈവർ തസ്‌തികയിലേക്ക് 112 പേർ അപേക്ഷിച്ചിരുന്നു. 27 ‌പേർ അന്തിമപട്ടികയിലുണ്ട്‌. ആദ്യം 20 പേർക്ക്‌ നിയമനം….

അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ

അഗ്നിരക്ഷാസേനയിൽ ചുവടുവയ്‌ക്കാൻ ചരിത്രത്തിലാദ്യമായി സ്‌ത്രീകളും. നൂറുപേരെയാണ്‌ ആദ്യഘട്ടത്തിൽ നിയമിക്കുന്നത്‌. പിഎസ്‌സി പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്‌റ്റും പൂർത്തീകരിച്ച്‌ ഉദ്യോഗാർഥികൾക്കുള്ള അഡ്വൈസ്‌ മെമ്മോ അയച്ചു. പൊലീസ്‌ വെരിഫിക്കേഷൻ പൂർത്തീകരിച്ച്‌ ഇവർക്കുള്ള പരിശീലനം ഉടൻ തൃശൂർ ഫയർ അക്കാദമിയിൽ ആരംഭിക്കും. 11 ജില്ലകളിലും അഞ്ച്‌….

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഓസ്ട്രേലിയക്ക്

തുടരെ രണ്ടാം സീസണിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ ഇതോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓളൗട്ടായി. വിരാട്….

പാരസെറ്റാമോൾ അടക്കം 14 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചു

14 ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ….

ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു

മഴ ശക്തമായതോടെ കോട്ടയം ജില്ലയിൽ പനിബാധിതരുടെ എണ്ണവും കൂടുന്നു. ദിവസം ശരാശരി 400 പേർ പനിയുടെ ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്‌. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ വേറെ. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ്‌ പനി കൂടാൻ കാരണം. ആരോഗ്യവകുപ്പിന്റെ….

മാലിന്യം വലിച്ചെറിയൽ: എറിയുന്നവരെ കാണിച്ചാൽ 2500 രൂപ പാരിതോഷികം

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നല്‍കാന്‍ തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ….