Category: Latest News

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കമാകും. ഓവലിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന് മുതൽ 11 വരെയാണ് നടക്കുക. മഴ കളി തടസപ്പെടുത്തിയാൽ ജൂൺ 12 റിസർവ് ദിനമായി….

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ്അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ….

രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് എഐ ക്യാമറയിൽ ഇന്നലെ കുടുങ്ങിയത് 49317 നിയമ ലംഘനങ്ങള്‍. ഏറ്റവും കൂടുതൽ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍. അതേസമയം, സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകർക്ക് പിഴ ചുമത്താനായി….

ഭാരതത്തിൻ്റെ ‘വരുണാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപിഡോ, വരുണാസ്ത്ര വിജയകരമായി പരീക്ഷിച്ചു. ഇന്നു കടലിനടിയിലെ ലക്ഷ്യം തകർത്തായിരുന്നു പരീക്ഷണം. ഇതോടെ ഇന്ത്യൻ നേവിയുടെയും ഡിആർഡിഒയുടെയും ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് വരുണാസ്ത്ര. സമുദ്രത്തിനടിയിലെ ലക്ഷ്യം വരുണാസ്ത്ര തകർക്കുന്നതിന്റെ എട്ട് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ നേവി….

ട്രെയിൻ ടിക്കറ്റിനൊപ്പം 35 പൈസ മുടക്കിയാൽ ഇൻഷുറൻസ് 10 ലക്ഷം

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സമയത്തു വെറും 35 പൈസ അധികമായി നൽകിയാൽ ട്രെയിൻ യാത്രയ്ക്കിടെയുള്ള അപകടങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. 2016 ലാണ് ഈ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. ഇൻഷുറൻസ് തുക അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും….

സംസ്ഥാനത്ത് അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകള്‍

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക്….

200-300 കോടി രൂപ ചിലവില്‍ ശക്തിമാന്‍ സിനിമയാകും, നിര്‍മ്മാണം സോണി: മുകേഷ് ഖന്ന

ശക്തിമാന്‍ സിനിമ ഉടന്‍ എത്തുമെന്ന് ശക്തിമാന്‍ സീരിയലിന്‍റെ സൃഷ്ടാവ് മുകേഷ് ഖന്ന. കഴിഞ്ഞ വർഷമാണ് സോണി പിക്‌ചേഴ്‌സ് ശക്തിമാന്‍ സിനിമ പ്രൊജക്ട് പ്രഖ്യാപിച്ചത്. ഐക്കണിക് സൂപ്പർഹീറോയെ തിരികെ കൊണ്ടുവരുന്ന മൂന്ന് ഭാഗമായാണ് ചിത്രം വരുന്നത് എന്നായിരുന്നു വിവരം. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്….

ഒഡിഷ ട്രെയിൻ ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകളിൽ സൂക്ഷിക്കും

ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും. ഒഡീഷയില്‍ നിന്ന് ധനേഷ് പാരദ്വീപ്….

നാലുവർഷ ബിരുദപരിഷ്‌കാരം ഈ വർഷമില്ല

നാലുവർഷ ബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സമ്മർദത്തിനു വഴങ്ങാതെ സർവകലാശാലാ വൈസ് ചാൻസലർമാർ. പാഠ്യപദ്ധതി പരിഷ്‌കാരം അടുത്ത അധ്യയനവർഷംമുതൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വി.സി.മാരുടെ യോഗം തീരുമാനിച്ചു. ബിരുദപഠനത്തിലെ സമൂലമായ പരിഷ്‌കാരം ഈ വർഷം നടപ്പാക്കാനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ വി.സി.മാർ യോഗത്തിൽ….

ഡിജിറ്റൽ പേയ്‌മെന്റ്; സൈബർ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ മാനദണ്ഡങ്ങളുമായ ആർബിഐ

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിക്കുമ്പോൾ ഡിജിറ്റൽ തട്ടിപ്പുകളും കൂടുന്നുണ്ട്. തട്ടിപ്പുകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാൻ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്‌സിന് (പിഎസ്ഒഎസ്) നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. സൈബർ റെസിലൻസ്, ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള കരട്….