Category: Latest News

2026 മാര്‍ച്ചോടെ 500 രൂപ നോട്ട് പിന്‍വലിക്കുമെന്ന വാര്‍ത്തകളില്‍ സത്യമെന്ത്? വിശദീകരണവുമായി കേന്ദ്രം

രാജ്യത്ത് 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. 2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുമെന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് കേന്ദ്ര വാര്‍ത്താ ഏജന്‍സിയായ പ്രസ്….

കാറുകള്‍ക്ക് മുകളിലുള്ള ആന്റിന എന്തിനാണെന്ന് അറിയാമോ?

മുന്‍പ് പല കാറുകളിലും നീളമുളള സ്റ്റിക് ആന്റിനകള്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആന്റിനയുടെ സ്ഥാനത്ത് സ്രാവുകളുടെ വാല്‍ പോലെ കാണുന്ന ഷാര്‍ക്ക് ഫിന്‍ ആന്റിനകള്‍ കാണാം. പലര്‍ക്കും ഇതിന്റെ ഉപയോഗം അറിയില്ല എന്നതാണ് വാസ്തവം. കാറിന്റെ ഡിസൈന്‍ മെച്ചപ്പെടുത്താനാണിതെന്നാണ് ചിലരെങ്കിലും….

2026 -ലെ ആദ്യ ‘വുൾഫ് സൂപ്പർ മൂൺ’ ഇന്ന്, ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത്!

2026-ലെ ആദ്യ പൂർണ്ണചന്ദ്രൻ ഒരു ‘സൂപ്പർമൂൺ’ പ്രതിഭാസമായി ഇന്ന് ആകാശത്ത് ദൃശ്യമാകും. ജനുവരി മാസത്തിലെ പൂർണ്ണചന്ദ്രനെ വിളിക്കുന്ന ‘വുൾഫ് മൂൺ’ എന്ന പേരിനൊപ്പം ഇത്തവണ സൂപ്പർമൂൺ എന്ന വിശേഷണം കൂടിയുള്ളതിനാൽ വാനനിരീക്ഷകർക്കും പൊതുജനങ്ങൾക്കും ഇത് അപൂർവ്വമായൊരു കാഴ്ചയായിരിക്കും. ഇന്ന് രാത്രിയിൽ ചന്ദ്രൻ….

കേരളത്തിൽ വരുംവർഷങ്ങളിൽ കുട്ടികളുടെ എണ്ണം കുറയും, സ്‌ത്രീകളുടെ ആയുസ് കൂടും

കേരളത്തിൽ വരും വർഷങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് പഠനത്തിൽ കണ്ടെത്തൽ. 25 വർഷത്തിനുള്ളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ആയുർദൈർഘ്യം പത്തുവർഷം കൂടും. സ്ത്രീകളുടെ ആയുർദൈർഘ്യം 85 കടക്കുമെന്നും ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൻ്റർനാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മൈഗ്രേഷൻ ആന്റ്….

ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ആളില്ല; കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിച്ചുയരുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ കുറയുന്നു. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ്ണവില. വെള്ളിയാഴ്ച രാജ്യത്ത് 10 ഗ്രാം സ്വര്‍ണ്ണത്തിന് 1,39,286 രൂപയെന്ന റെക്കോര്‍ഡ് വിലയിലെത്തി…..

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വരും….

സ്കൂൾ വാർഷിക അവധി ജൂണിലേക്ക് മാറ്റില്ല

സംസ്‌ഥാനത്തെ സ്കൂ‌ളുകളിലെ വാർഷിക അവധിക്കാലം നിലവിലെ രീതിയിൽ തുടരും. ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനൽ അവധി മഴക്കാലമായ ജൂൺ, ജൂലൈ മാസങ്ങളിലേക്കു മാറ്റുന്നതിന് സർക്കാർ ആലോചിച്ചെങ്കിലും അതിന് പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയാണെന്നാണ് വിലയിരുത്തലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മറ്റുപല ഘടകങ്ങൾക്കുമൊപ്പം, അധ്യയന….

എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ….

കോട്ടയത്ത് രാവിലെയും രാത്രിയും കൊടുംതണുപ്പ്; പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും

അത്യപൂർവ കാലാവസ്ഥാ പ്രതിഭാസത്തിൽ കോട്ടയം. തുടർച്ചയായ 6 ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന പകൽച്ചൂട് അനുഭവിച്ചതിന് ശേഷം കോട്ടയം ഇന്നലെ ആ ബാറ്റൺ പുനലൂരിന് (35.2 ഡിഗ്രി സെൽഷ്യസ്) കൈമാറി. 34.5 ഡിഗ്രി സെൽഷ്യസാണ് വടവാതൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ….

നാളെ ബാറുകൾ രാത്രി 12 മണിവരെ; പുതുവത്സരം ആഘോഷമാക്കാൻ സർക്കാർ

പുതുവത്സരാഘോഷം പരിഗണിച്ച് സർക്കാർ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടി നൽകി. ബാറുകൾ നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കും. ബിയർ വൈൻ പാർലറുകൾക്കും പ്രവർത്തിക്കാം. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം….