Category: Latest News

സംസ്ഥാനത്ത്‌ അഞ്ച്‌ മാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2726പേർ അറസ്റ്റിലായി. 4.04….

അന്യസംസ്ഥാന ഡിഗ്രികൾ പരിശോധിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

കേരളത്തിലെ സർവകലാശാലകളിൽ ഉന്നതപഠനത്തിന് ചേരുന്ന വിദ്യാർഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന ഡിഗ്രികൾ പരിശോധിക്കാൻ എല്ലാ സർവകലാശാലകൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അന്യസംസ്ഥാന സർവകലാശാലകൾ….

സംസ്ഥാനത്ത് മരണനിരക്ക് കൂടുന്നു; വില്ലന്‍ ഹൃദയാഘാതം

കൊവിഡ് ആരംഭിച്ചശേഷം സംസ്ഥാനത്ത് മരണനിരക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഭൂരിപക്ഷം പേരുടേയും മരണകാരണം ഹൃദയാഘാതമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 2021ല്‍ 3,39,648 മരണം നടന്നതില്‍ 21.39 ശതമാനം പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 2020ല്‍ 25.43….

സംസ്ഥാനത്ത് 15 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും

സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം….

ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകും : ആരോഗ്യമന്ത്രി

ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നിലവില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.ശക്തമായ മഴ എലിപ്പനിക്കും കാരണമാകും. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ….

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി

ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകള്‍ ഇന്ന് മുതൽ മിക്സഡ് സ്കൂൾ ആയി മാറി. നേരത്തെ ബോയ്സ് ഒൺലിയായിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. ചിലയിടത്ത് ചെറിയ എതിർപ്പുകളുണ്ടായെങ്കിലും ഇത് പുതിയ ചുവടുവെയ്പ്പായാണ്….

ബിപോർജോയ് ശക്തി കുറഞ്ഞു; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടി മഴക്ക് സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കിഴക്കൻ രാജസ്ഥാന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ബിപോർജോയ് മാറി. ഇതോടെ അറബിക്കടലിൽ ദക്ഷിണേന്ത്യയാകെ കാലവർഷം ശക്തിപ്പെടുമെന്ന സൂചനയാണ് വരുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം….

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച….

എച്ച്-1 എൻ-1 ഇൻഫ്ളുവൻസ: പനി പടരുന്നു

കോട്ടയം ജില്ലയിൽ ഈ മാസം 18 പേർക്ക് എച്ച്-1 എൻ-1 ഇൻഫ്ളുവൻസ പനി സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഒന്നുമുതൽ രണ്ടാഴ്ചയ്ക്കകം കുറയുമെങ്കിലും ഗർഭിണികൾ, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസവം കഴിഞ്ഞവർ,….

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ സ്‌മാർട്ട്‌ സിറ്റിയിൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ സ്‌മാർട്ട്‌ സിറ്റിയിൽ ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്‌. 12.74 ഏക്കറിൽ 30 നിലകളിൽ 33 ലക്ഷം ചതുരശ്രയടിയിലാണ്‌ ടവറുകൾ. പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടെ….