Category: Latest News

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30ന് മുൻപ് സ്ഥാപിക്കണമെന്നായിരുന്നു പഴയ നിർദേശം. സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത….

മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം പിഴ അല്ലെങ്കില്‍ തടവ്‌; കരട്‌ നിയമഭേദഗതിയായി

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ. ഇല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ നേരിടെണ്ടിവരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇത്തരം വ്യവസ്ഥകളുമായി ‘കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി’യുടെ കരട് തയ്യാറായി. അടുത്ത….

ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയില്‍ ചെറുവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും

ജൂലൈ പകുതിയോടെ ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും പ്രവേശനമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ. അപകടമുണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം. എക്‌സ്പ്രസ് വേ പൊതുജനത്തിന് തുറന്ന് കൊടുക്കുന്നതോടെ ചെറുവാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുന്നത് നിരോധിക്കണമെന്ന് നേരത്തെ തന്നെ….

കേരള തീരത്ത് കാലവർഷ മേഘങ്ങളുടെ സാന്നിധ്യം; കൂടുതൽ മേഖലകളിൽ മഴ

സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും സാധാരണ/ഇടത്തരം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം. അറബികടലിൽ കേരള തീരത്ത് ധാരാളം കാലവർഷ മേഘങ്ങളുടെ സാനിധ്യമുണ്ടെങ്കിലും കാലാവർഷ കാറ്റ് സ്ഥിരമായി ശക്തമല്ല…..

ടൈറ്റന്‍ ദുരന്തം: സമുദ്രത്തിനടിയില്‍ നിന്ന് കണ്ടെടുത്തവയില്‍ യാത്രികരുടെ ശരീരാവശിഷ്ടങ്ങളും

സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെടുത്ത, തകര്‍ന്ന ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് കരുതുന്നതായി യു.എസ്. കോസ്റ്റ് ഗാര്‍ഡ്. കടല്‍ത്തട്ടില്‍നിന്ന് ശേഖരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നാണ് ശരീരഭാഗങ്ങള്‍ എന്നു കരുതുന്നവ കണ്ടെടുത്തിട്ടുള്ളത്. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ….

മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ നടപടികളുമായി എക്‌സൈസ്‌

നാടിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്ന നിലയിൽ കൗമാരങ്ങൾക്ക്‌ കെണിയൊരുക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ്‌ എക്‌സൈസ്‌ നടത്തുന്നത്‌. 2023 ജനുവരി മുതൽ ജൂൺ 22 വരെയുള്ള കണക്ക്‌ പ്രകാരം 1024 കേസുകളാണ്‌ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തത്‌. ഇതിൽ….

ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ളാം മത വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക്….

ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13 ന്; ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13ന് ഉച്ചയക്ക് 2.30ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്നായിരിക്കും എന്ന് സൂചന. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തിട്ടില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചന്ദ്രയാൻ….

ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും

ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാർ പുതിയ ധനകാര്യ വകുപ്പ്….

വ്യാപക മഴ തുടരും , വെള്ളിയും ശനിയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ

സംസ്ഥാനത്ത്‌ കാലവർഷം സജീവമായി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും തെക്കൻ ഗുജറാത്ത്‌ തീരംമുതൽ കേരള തീരംവരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിലാണിത്‌. കാലവർഷക്കാറ്റും അനുകൂലമായി. അടുത്ത അഞ്ചു ദിവസവും വ്യാപക മഴ തുടരും. വെള്ളിയും ശനിയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്കും….