Category: Latest News

അതിതീവ്ര ന്യൂനമർദം ‘അസ്ന’ ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചു

ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച്ചയോടെ ‘അസ്ന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. അവിടെനിന്നും ഒമാൻ ഭാഗത്തേക്ക്‌ നീങ്ങാനാണ് സാധ്യത. അതിതീവ്ര മഴയിൽ ഗുജറാത്തിൽ 26ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 140 ഓളം ഡാമുകൾ നിറഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ രഞ്ജിത്ത് സാഗർ….

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടും

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്‌ല എന്ന മദര്‍ഷിപ്പാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതാണ് MSC ഡെയ്‌ല. കപ്പലില്‍….

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ലോക്ക് ചെയ്തുവെക്കാം

ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ്. അതിനാൽ തന്നെ ഇത് പല ആവശ്യങ്ങൾക്കായി  പല സ്ഥലങ്ങളിലും നൽകേണ്ടി വരും. എന്നാൽ നിങ്ങളുടെ ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്താലോ? ഇങ്ങനെ  അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ഒരു….

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടും. സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം പോർട്ടൽ അടച്ചിട്ടിരിക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ, പൗരന്മാർക്കും, വിദേശകാര്യ മന്ത്രാലയം, റീജിയണൽ പാസ്‌പോർട്ട് ഓഫീസ്,  ഐഎസ്‌പി, തപാൽ വകുപ്പ്,….

45 ഇനം ഫേസ്‌വാഷുകളിൽ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളിൽപ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിൻ്റെ അംശമുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സർവകലാശാല സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുൾപ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക്….

ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു

റിയാലിറ്റി ഷോകളിലെ സജീവസാന്നിധ്യമായിരുന്ന പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ്(55 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ്. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി….

വയനാട് ദുരന്തം:നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാതെ 58 കുടുംബങ്ങൾ

മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ ഉറ്റവരാരും അവശേഷിക്കാതെ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായത് 58 കുടുംബങ്ങൾ. മരിച്ചവരുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാൻ ഈ കുടുംബങ്ങളിൽ നിന്ന് ആരുമെത്തിയില്ല. സംസ്ഥാന സർക്കാർ നൽകുന്ന 6 ലക്ഷവും പിഎംഎൻആർ ഫണ്ടിൽനിന്നുള്ള 2 ലക്ഷവും അടക്കം 8….

കെഎസ്ആർടിസിക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിലും 71.53 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ….

യുഎൽഐ: വായ്പാവിതരണത്തിന് ആർബിഐ-യുടെ ഏകീകൃത പ്ലാറ്റ്ഫോം

യുപിഐ ആപ്പുകളിലൂടെ എളുപ്പത്തില്‍ പണം അയക്കുന്നതുപോലെ, തടസ്സമില്ലാതെ വായ്പ നൽകാൻ റിസര്‍വ് ബാങ്ക് ഏകീകൃത വായ്പാ പ്ലാറ്റ്ഫോം (യുഎൽഐ) കൊണ്ടുവരുന്നു. ഭൂ ഉടമസ്ഥതാ വിവരം, ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് വിവരം എന്നിവ അതിവേ​ഗം വിശകലനം ചെയ്താകും പ്ലാറ്റ്ഫോം പ്രവർത്തിക്കുക. വായ്പ….

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ  ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 29ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 30ന്  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകലിലും ഓറഞ്ച് അലർട്ടാണ്…..