Category: Latest News

ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം

ജോലിചെയ്യുന്ന ആശുപത്രിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം. ഒരുകിലോമീറ്റർ പരിധിക്കുള്ളിൽ സ്വന്തംവീട്ടിലോ സർക്കാർ ക്വാർട്ടേഴ്സിലോ താമസിക്കുന്നവർക്ക് ഇളവുണ്ട്. വാണിജ്യാവശ്യത്തിന് നിർമിച്ച കെട്ടിടങ്ങളിലോ ലബോറട്ടറി, സ്കാനിങ് സെൻ്റർ, ഫാർമസികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നിടത്തോ സ്വകാര്യ പ്രാക്‌ടീസ് അനുവദിക്കില്ലെന്ന് പുതുക്കിയ….

എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതല്‍ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിര്‍ദേശം. ഇംഗ്ലീഷില്‍ മാത്രമേ എംബിബിഎസ് പഠനം….

മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം, അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായേക്കും: ഐസർ മൊഹാലിയിലെ ഗവേഷകർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ….

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നല്‍കുമെന്ന് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ…..

മീറ്റർറീഡിങ്‌ മെഷീനിൽ ബില്ലടയ്‌ക്കാം; കെഎസ്‌ഇബിയില്‍ പുതിയ സംവിധാനം ഒക്ടോബറോടെ

കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ്‌ മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക്‌ ബിൽ തുക അടയ്‌ക്കാം. ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ്‌ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീൻ’ (പോയിന്റ്‌ ഓഫ്‌ സെയിൽ മെഷീൻ) ഒക്‌ടോബറോടെ പ്രാബല്യത്തിലാകും…..

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഇന്ന് തുടങ്ങും

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ആദ്യ മത്സരം തിരുവനന്തപുരം കാര്യവട്ടം സ്പോർട്‌സ് ഹബ് ‌സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റനായ ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന തൃശൂർ ടൈറ്റൻസുമാണ് ആദ്യ മത്സരത്തിൽ മത്സരിക്കുക. ….

കേരള ക്രിക്കറ്റ്‌ ലീഗ് ലോഞ്ച് ചെയ്തു

കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ്‌ ബ്രാൻഡ് അംബാസഡർ മോഹൻലാൽ നിർവഹിച്ചു. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കെസിഎൽ ചാമ്പ്യൻമാർക്കുള്ള ട്രോഫി മന്ത്രി വി അബ്ദുറഹിമാൻ പ്രകാശിപ്പിച്ചു. ക്രിക്കറ്റ് ലീഗ്‌ ഗാനവും പ്രകാശനം ചെയ്തു. ആറു ടീമുകളുടെയും ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ….

സ്റ്റാര്‍ലൈനര്‍ പേടകം തിരികെ വരുന്നു, സുനിത വില്യംസും ബച്ച് വിൽമറും ഇല്ലാതെ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബോയിങ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ജൂൺ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വിൽമറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാർലൈനർ. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാൽ….

ജവഹര്‍ നവോദയ; ആറാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം

ജവഹർ നവോദയ വിദ്യാലയ ആറാം ക്ലാസിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://cbseitms.rcil.gov.in/nvs/) വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 16 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷഫോമും മറ്റ് വിവരങ്ങളും ലഭ്യമാണ്. അഞ്ചാം ക്ലാസ് പാസായവർക്ക് അപേക്ഷ….

അതിതീവ്ര ന്യൂനമർദം ‘അസ്ന’ ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചു

ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച്ചയോടെ ‘അസ്ന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. അവിടെനിന്നും ഒമാൻ ഭാഗത്തേക്ക്‌ നീങ്ങാനാണ് സാധ്യത. അതിതീവ്ര മഴയിൽ ഗുജറാത്തിൽ 26ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 140 ഓളം ഡാമുകൾ നിറഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ രഞ്ജിത്ത് സാഗർ….