Category: Latest News

മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ടൂറിസം ഗ്രാമമാകുന്നു

നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമായി മാറുന്നു. അദ്ദേഹത്തിന്റെറെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ തീരുമാനിച്ച വിവരം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര….

പോളിസിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പായി പ്രീമിയം തുക സ്വീകരിക്കാന്‍ പാടില്ല; നിർദേശവുമായി ഐആര്‍ഡിഎഐ

ലൈഫ് ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം  ഇന്‍ഷൂറന്‍സ്  പോളിസിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പായി പ്രീമിയം തുക ഉപഭോക്താവില്‍ നിന്ന് സ്വീകരിക്കാന്‍ പാടില്ല. പ്രത്യേകിച്ച് ആരോഗ്യ പരിശോധന നടത്തേണ്ടി വരുന്ന ഉപഭോക്താക്കളില്‍ നിന്നും പ്രീമിയത്തിന്‍റെ….

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണത്തിന് ഉത്സവബത്ത 1000 രൂപ

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണത്തിന് ഉത്സവ ബത്തയായി 1000 രൂപ ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി. 2023-ലും ഹരിതകര്‍മ….

സ്റ്റാ‍ർലൈനർ പേടകം ഭൂമിയിൽ ഇറങ്ങി

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ രാവിലെ 9:37ഓടെയാണ് പേടകം ഭൂമിയെ തൊട്ടത്. സമീപകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ….

ക്ഷേമപെൻഷൻ ഈ മാസം 11ാം തീയതി മുതൽ വിതരണം ചെയ്യും

ഓണത്തിന് കുടിശിക ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. വിതരണം ഈ മാസം 11 മുതൽ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ….

മലയാളികൾ ഓണത്തിരക്കിലേക്ക്; തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യം ഇന്ന്

തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. ലോകപ്രശസ്തമായ….

2025 ജനുവരി ഒന്നുമുതൽ കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ്‌ സംവിധാനം

ഇപിഎഫ്‌ പെൻഷൻകാർക്ക്‌ രാജ്യത്തെ ഏതു ബാങ്കിന്റെയും ഏതു ശാഖയില്‍നിന്നും പെൻഷൻ തുക  പിൻവലിക്കാവുന്ന സംവിധാനം ജനുവരി ഒന്ന്‌ മുതൽ നിലവില്‍വരും. ഇതടക്കമുള്ള പരിഷ്കാരങ്ങള്‍ ഉള്‍കൊള്ളുന്ന കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ്‌ സംവിധാനത്തിന്‌ (സിപിപിഎസ്‌) അനുമതി ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു. 78….

കോവിഡ്‌ കാലത്ത്‌ 2500 മാധ്യമപ്രവർത്തകര്‍ക്ക് ജോലി നഷ്ടമായെന്ന് പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ റിപ്പോർട്ട്‌

കോവിഡ്‌ കാലത്ത്‌ തൊഴിൽ നഷ്ടമായ മാധ്യമപ്രവർത്തകരിൽ 80 ശതമാനം പേരെയും മാനേജ്‌മെന്റ്‌ നിർബന്ധിച്ച്‌ രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന്‌ പ്രസ്‌കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌. കോവിഡ്‌ കാലത്ത്‌ മാധ്യമമേഖലയിലുണ്ടായ പിരിച്ചുവിടലിനെക്കുറിച്ച്‌ പഠിക്കാൻ പ്രസ്‌ കൗൺസിൽ നിയോഗിച്ച സമിതിയുടേതാണ്‌ കണ്ടെത്തൽ. തൊഴിൽ നഷ്ടമായ മാധ്യമപ്രവർത്തകരെ കണ്ടാണ്‌ സമിതി….

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ പരിഗണിക്കാൻ‌ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടപെടലുമായി ഹൈക്കോടതി. കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പരി​ഗണിക്കുക പ്രത്യേക ബെഞ്ചായിരിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍….

ആൻഡ്രോയ്‌ഡിലെ ജിമെയിലിൽ ഇനി ജെമിനി ടച്ചും

ആൻഡ്രോയ്ഡ് ഫോണുകളിലെ ജിമെയിൽ ആപ്പിൽ ഗൂഗിളിന്‍റെ എഐ മോഡലായ ജെമിനിയുടെ സേവനമെത്തുന്നു. ഇതോടൊപ്പം ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള ക്യു&എ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ തന്നെ ജിമെയിലിന്‍റെ വെബ് വേർഷനിൽ ജെമിനി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും സേവനങ്ങൾ ലഭ്യമാക്കുകയാണ്. ജെമിനി….