Category: Latest News

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ജം 2025 ആരംഭിക്കുന്നു. 2024 ഓക്ടോബര്‍ 1-നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ഇതനുസരിച്ച് CSC/അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സമഗ്ര….

സ്വർണവില പവന് 56,000 രൂപയിൽ; ഗ്രാം വില 7,000 രൂപ തൊട്ടു

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച് 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360….

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് എന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി….

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു

കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ മഴ സാധ്യത പ്രവചിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (23-9-2024) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച (23-9-2024) കോഴിക്കോട്, കണ്ണൂർ,….

അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര ദിസനയാകെ. സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം…..

18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു; കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ കര്‍ശന നിയന്ത്രണം

ഇന്‍സ്റ്റഗ്രാമിലെ പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു…..

കണ്ടെത്തിയത് അ‍ർജ്ജുൻ്റെ ലോറി തന്നെ; ലക്ഷ്യം കണ്ട് ഈശ്വർ മൽപെയുടെ ശ്രമം

ഈശ്വർ മൽപെ ഗംഗാവലിയുടെ അടിത്തട്ടിൽ പോയി ലോറിയുടെ അടിയിൽ കയർ കെട്ടി. ലോറിയുടെ കാബിൻ്റെ താഴെയുള്ള ടയറുകളോട് ചേർന്ന് ഇരുമ്പ് ഭാഗത്ത് വടം കെട്ടി. മറ്റ് ലോറികളൊന്നും അപകട സ്ഥലത്ത് കാണാതായിട്ടില്ല എന്നാണ് ഇതുവരെയുള്ള വിവരം. അതിനാൽ അർജുൻ്റെ ലോറി തന്നെയാവും….

എ‍‍ഡിജിപിയെ തൽക്കാലം മാറ്റില്ല; തീരുമാനം അന്വേഷണ റിപ്പോർട്ടിന് ശേഷം

എഡിജിപി എം.ആര്‍.അജിത്കുമാറിനെ തല്‍ക്കാലം ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍ അതിശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും വിശ്വസ്തനെ തല്‍ക്കാലം കൈവിടാനില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്നതു വരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു…..

സർവ്വകാല റെക്കോർഡിൽ സ്വർണവില

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയിലും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക്….

പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടോ? ഉടൻ ഈ വാ‌ട്‌സ്ആപ്പ് നമ്പരിൽ ചിത്രങ്ങൾ സഹിതം പരാതിയയച്ചോളൂ

പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സ്ആപ് നമ്പർ ഇനിമുതൽ പരാതികൾ തെളിവുകൾ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാം. ‘സ്വച്ഛത ഹി സേവാ 2024’ ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ….