Category: Latest News

കൗണ്ടർ വഴിയെടുക്കുന്ന ട്രെയിന്‍ ടിക്കറ്റുകൾ ഇനി ഓൺലൈനില്‍ റദ്ദാക്കാം

റെയിൽവേ കൗണ്ടറുകളിൽ നിന്ന് എടുത്ത ഫിസിക്കൽ ടിക്കറ്റുകൾ യാത്രക്കാർക്ക് ഇപ്പോൾ ഐആർസിടിസി വെബ്സൈറ്റ് വഴിയോ 139 എന്ന നമ്പറിൽ വിളിച്ചോ ഓൺലൈനായി റദ്ദാക്കാൻ സാധിക്കും. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയതിന് ശേഷമുള്ള തുക….

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തി‌ൽ ഇനി ദേവസ്വം കമ്മീഷണറും

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ഇനി ദേവസ്വം കമ്മീഷണറും പങ്കെടുക്കും. ബോർഡ് തീരുമാനങ്ങളിൽ കമ്മീഷണർമാർക്ക് പങ്കാളിത്തമില്ലെന്ന പരാതികളെ തുടർന്നാണ് നിയമഭേതഗതിക്ക് സർക്കാർ തീരുമാനിച്ചത്. ദേവസ്വം ബോർഡ് രൂപീകരിച്ച് 75 വർഷം പിന്നിടുമ്പോഴാണ് സർക്കാരിന്‍റെ നിർണായക തീരുമാനം. ദേവസ്വം പ്രസിഡൻറും രണ്ട് അംഗങ്ങളും….

എംവിഡിയുടെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ 31-ന് അവസാനിക്കും

മോട്ടോർ വാഹന വകുപ്പിന്‍റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി മാർച്ച് 31-ന് അവസാനിക്കും. പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനുള്ള സുവർണാവസരമാണിത്. 2020 മാർച്ച് 31-ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോയെങ്കിലും….

റെക്കോർഡുകൾ തകർത്ത് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. വമ്പൻ കുതിപ്പാണ് ഇന്ന് ഒറ്റദിവസംകൊണ്ട് സ്വർണവിലയിലുണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും സ്വർണവില  66000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66720 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട്….

അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും….

ഇടുക്കിയിൽ യുവി നിരക്ക് 9; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മല‌പ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇൻഡക്സ് ആറ് ആണ്….

മുണ്ടക്കൈ ടൗൺഷിപ്പിന്‌ ഇന്ന്‌ മുഖ്യമന്ത്രി കല്ലിടും

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പ് ഉയരും. കേരളത്തെ സാക്ഷിയാക്കി വ്യാഴം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ് നിർമാണത്തിന് തറക്കല്ലിടും. 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേർ ദുരന്തത്തിൽ മരിച്ചു…..

ഇത്തവണ പെയ്തത് റെക്കോർഡ് വേനൽ മഴ! 5 വർഷത്തിനിടയിൽ ആദ്യം

മാർച്ച്‌ 1 മുതൽ 26 വരെയുള്ള കാലയളവിൽ പെയ്ത വേനൽമഴയുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്. ഇതുവരെ ലഭിച്ചത് 58.2 മില്ലിമീറ്റർ മഴയാണ്.  2021ൽ ഇത് 35.7 മില്ലിമീറ്റർ….

അർജന്റീന ഒക്ടോബറിൽ കേരളത്തിലെത്തും, കൊച്ചിയില്‍ സൗഹൃദ മത്സരം

അർജന്റീന ഫുട്ബോൾ ടീമിനൊപ്പം സൂപ്പർ താരം ലയണല്‍ മെസിയും കേരളത്തിലെത്തും. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്കെത്തുക. അർജന്റീന ടീം ഒരു പ്രദര്‍ശന മത്സരവും ഇവിടെ കളിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. 14 വര്‍ഷങ്ങൾക്കു ശേഷം അർജന്റീന….

50000 വരെയുള്ള ചെറിയ വായ്പകൾക്ക് അധിക ചാർജുകൾ ഈടാക്കരുതെന്ന് ആർബിഐ

ചെറിയ വായ്പ തുകയ്ക്ക്  അമിത നിരക്കുകൾ ചുമത്താൻ ബാങ്കുകൾക്ക് അനുവാദമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുൻഗണനാ മേഖല വായ്പ വിഭാഗത്തിലെ  50000 രൂപ വരെയുള്ള ചെറിയ വായ്പകൾക്ക് സർവീസ് ചാർജുകളോ വെരിഫിക്കേഷൻ ചാർജുകളോ ഈടാക്കരുതെന്നു ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്…..