Category: Entertainment News

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘സി സ്പേസി’ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മലയാള സിനിമയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന നിര്‍ണായക ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി….

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. നീണ്ട നാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 72-ാം വയസ്സിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് പങ്കജ് ഉദാസിന്റെ മരണ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്. 1980ൽ ‘അഹത്’ എന്ന പേരിൽ ഗസൽ ആൽബം….

നല്ല പെരുമാറ്റം ശീലമാക്കാം..

വ്യക്തികളുടെ പെരുമാറ്റരീതികളുടെ ആകെത്തുകയാണ് സമൂഹത്തിലെ മര്യാദ. മുതിർന്നവരുടെ പെരുമാറ്റരീതികൾ കുട്ടികൾ അനുകരിക്കുമെന്നതിൽ വാസ്തവമുണ്ട്. പക്ഷേ കൗമാരത്തിലെത്തുന്നവർ മോശമായ മാതൃകകളിൽ ആകൃഷ്ടരായി സാമാന്യമര്യാദകൾ മറന്നു പെരുമാറുന്നത് സാധാരണമായിട്ടുണ്ട്. അത് മാറ്റി നിര്‍ത്തി നല്ല പെരുമാറ്റരീതികൾ നാം ശീലിക്കണം. അന്യർക്കു പ്രയാസമുണ്ടാക്കുന്നവിധം പെരുമാറാതിരിക്കുക സ്വന്തം….

തമിഴ് വെട്രി കഴകം; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

നടൻ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. വിജയ് ആയിരിക്കും പാര്‍ട്ടി ചെയര്‍മാന്‍. താന്‍ ഏറ്റെടുത്ത സിനിമകളെ….

സിനിമാപ്രദർശനം: കേൾവി, കാഴ്ച പരിമിതിയുള്ളവർക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്ര നിർദേശം

സിനിമാ തിയേറ്ററുകളിൽ കേൾവി-കാഴ്‌ച പരിമിതിയുള്ളവർക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. 2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ….

നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ (51 വയസ്) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് മരണം. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്. കേരള സംഗീത….

ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ….

നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

നടനും കണ്ണൂര്‍ സ്‍ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു…..

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ….

വിഷുവും തിരുവോണവും ഉൾപ്പെടെ ഞായറാഴ്ച; 2024ലെ 6 അവധികൾ ശനി, ഞായർ ദിവസങ്ങളില്‍

അടുത്ത വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍. ഉത്രാടവും തിരുവോണവും മഹാനവമിയും വിജയദശമിയും ഉള്‍പ്പെടെ ശനി, ഞായര്‍ ദിവസങ്ങളിലാണ്. 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള….