Category: Entertainment News

ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ….

നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

നടനും കണ്ണൂര്‍ സ്‍ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു…..

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ….

വിഷുവും തിരുവോണവും ഉൾപ്പെടെ ഞായറാഴ്ച; 2024ലെ 6 അവധികൾ ശനി, ഞായർ ദിവസങ്ങളില്‍

അടുത്ത വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍. ഉത്രാടവും തിരുവോണവും മഹാനവമിയും വിജയദശമിയും ഉള്‍പ്പെടെ ശനി, ഞായര്‍ ദിവസങ്ങളിലാണ്. 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള….

സിനിമകളുടെ വ്യാജപ്പതിപ്പ് തടയാൻ കർശനനടപടികളുമായി കേന്ദ്രസര്‍ക്കാര്‍

വ്യാജപ്പതിപ്പുകളിലൂടെ കോടികൾ ചോരുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാൻ കർശനനടപടികളുമായി കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണമന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. നിയമലംഘനങ്ങൾക്ക് മൂന്നുമാസംമുതൽ മൂന്നുവർഷംവരെ തടവും….

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ‘2018’

2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018.വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പ്രഖ്യാപനം. 30 കോടി മുതല്‍….

വാട്സ് ആപ്പിൽ ഇനി ചാനൽ സൗകര്യവും

വാട്സ്ആപ്പിൽ പുത്തൻ അപ്ഡേറ്റുമായി മാതൃകമ്പനിയായ മെറ്റ. ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്‌കാസ്റ്റിംഗ് ചാനലുകൾക്കും സമാനമായ ചാനൽ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനൽ. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ പുതിയ ഫീച്ചർ….

‘ആദിത്യ’ വിക്ഷേപണം സെപ്റ്റംബർ 2 ന്; ഉപഗ്രഹത്തെ പിഎസ്എൽവി റോക്കറ്റുമായി ഘടിപ്പിച്ചു

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനു വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു പകൽ 11.50നു പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്സി) നിർമിച്ച ആദിത്യ എൽ പരിശോധനകൾക്കുശേഷം റോക്കറ്റിൽ….

‘ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കി’; ഐതിഹാസിക നിമിഷം; ആഹ്ളാദം പങ്കുവെച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിൽ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറ‍ഞ്ഞു. ബ്രിക്സ്….

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ‘ന്നാ താൻ കേസ് കൊട് ‘ ആണ് മികച്ച ജനപ്രീതി നേടിയ ചിത്രം. ‘നൻ പകൽ നേരത്ത് മയക്കം’ ആണ്….