Category: Education

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനാനന്തര തൊഴിൽ അനുമതി നിയന്ത്രണങ്ങളുമായി കാന‍ഡ

നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ….

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘ക്വസ്റ്റ്യൻ ബാങ്ക്‌’ തയ്യാറാക്കി കൈറ്റ്

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പഠനം കൂടുതൽ എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്. പരിഷ്കരിച്ച സമഗ്ര പ്ലസ് പോർട്ടലിൽ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്കായി ഊർജതന്ത്രം, രസതന്ത്രം, കണക്ക്‌, സാമ്പത്തിക ശാസ്‌ത്രം, അക്കൗണ്ടൻസി, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളുടെ 6,500….

പൂജവയ്പ്പ്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി 11-ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത….

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റി

ഡിസംബർ ആദ്യ വാരം തിരുവനന്തപുരത്തു നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഡിസംബർ നാലിന് നാഷണൽ അച്ചീവ്‌മെൻ്റ് സർവേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒൻപതാം ക്ലാസ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നതിനാൽ അവർക്ക് കലോത്സവത്തിൽ പങ്കെടുക്കാനാവില്ല…..

സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി….

സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം

സിബിഎസ്ഇ 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു. 2024 – 25….

എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതല്‍ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിര്‍ദേശം. ഇംഗ്ലീഷില്‍ മാത്രമേ എംബിബിഎസ് പഠനം….

ജവഹര്‍ നവോദയ; ആറാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം

ജവഹർ നവോദയ വിദ്യാലയ ആറാം ക്ലാസിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://cbseitms.rcil.gov.in/nvs/) വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 16 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷഫോമും മറ്റ് വിവരങ്ങളും ലഭ്യമാണ്. അഞ്ചാം ക്ലാസ് പാസായവർക്ക് അപേക്ഷ….

മിനിമംമാർക്കിൽ മാർഗരേഖ: എട്ട്, ഒൻപത് ക്ലാസുകളിലും സേ പരീക്ഷ

ഹൈസ്‌കൂളിൽ പാസാവാൻ ഓരോവിഷയത്തിലും മിനിമംമാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളിൽ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയിൽ ഇക്കാര്യവും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. പൊതുപരീക്ഷ പത്താംക്ലാസിലായതിനാൽ എട്ട്, ഒൻപത് ക്ലാസുകളിൽ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ….

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെയാണ് നടത്തുക. 13 മുതല്‍ 22 വരെയാണ് ഓണാവധി. 23-ന് സ്കൂളുകള്‍ തുറക്കും. സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന്….