Category: Education

സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസിൽ രാവിലെ 10 മണിക്ക് നിർവഹിക്കും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് സ്‌കൂൾതല….

സ്കൂളുകളിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമാക്കും, ലക്ഷ്യം 220 പ്രവൃത്തി ദിനം

സ്കൂളുകളിൽ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ. ജൂൺ ഒന്നിന് മലയിൻകീഴ് ഗവ വി എച്ച് എസ് എസ്സില്‍ പ്രകാശനം ചെയ്യുന്ന അക്കാഡമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമായുണ്ടാകും. എൻ സി സി, എന്‍എസ്എസ്, എസ്പിസി ലിറ്റിൽ കൈറ്റ്സ്….

അംഗീകാരമുള്ള സ്കൂളിലേക്ക് മാറ്റം: ടിസി വേണ്ട

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്കു മാറാൻ ടിസി നിർബന്ധമില്ലെന്ന് ഉത്തരവ്. 1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2 മുതൽ 8 വരെ ക്ലാസുകളിൽ വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസ്സിനൊപ്പം പരീക്ഷയുടെ കൂടി….

സ്‌കൂൾ വാഹനം 31നകം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ഫിറ്റ്‌നസില്ല

സ്‌കൂൾ വാഹനങ്ങൾ 31നകം മോട്ടോർ വാഹന വകുപ്പിന്റെ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്ത വാഹനങ്ങൾക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകില്ല. സുരക്ഷ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ചാണ്‌ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നത്‌. ആപ്പിലൂടെ സ്കൂൾ….

പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് 2.8 കോടി പുസ്തകങ്ങൾ അച്ചടിച്ചത്. ഇവ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി പറഞ്ഞു. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വേണ്ട….

പ്ലസ്‌ടു കോട്ടയം ജില്ലയിൽ 82.54 ശതമാനം വിജയം

പ്ലസ്‌ടു പരീക്ഷയിൽ കോട്ടയം ജില്ലക്ക്‌ 82.54 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ രണ്ട്‌ ശതമാനം കൂടുതലാണിത്‌. 2022ൽ ജില്ലയുടെ വിജയം 80.26 ആയിരുന്നു.ആകെ 131 സ്‌കൂളുകളിലായി പൊതുവിഭാഗത്തിൽ പരീക്ഷയെഴുതിയത്‌ 20,011 വിദ്യാർഥികളാണ്‌. ഇതിൽ 16,518 പേർ ഉന്നതപഠനത്തിന്‌ യോഗ്യത നേടി. 2,123 പേർ….

പ്ലസ്സ് വണ്‍ പ്രവേശനം; അപേക്ഷ സമർപ്പണം ജൂൺ 2 മുതൽ

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ 2 മുതൽ സമർപ്പിക്കാം. ജൂൺ 9 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13 ന് നടത്തും. ജൂൺ 19 നാണ്….

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95% വിജയം

ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.85 ശതമാനം ആയിരുന്നു. 2028 സ്‌കൂളുകളിലായി ആകെ….

7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ 7 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ആണ് 30% കൂട്ടിയത്…..

സെമസ്റ്റര്‍ ഫലം 14 ദിവസത്തിനകം;എംജി സര്‍വകലാശാലക്ക് റെക്കോഡ്

അത്യസാധാരണ വേഗത്തില്‍ ബിരുദപരീക്ഷയുടെ അവസാന സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ച് സ്വന്തം മുന്‍മാതൃകയുടെ തന്നെ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് എം ജി സര്‍വ്വകലാശാലയെന്ന് മന്ത്രി ആര്‍ ബിന്ദു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ വിവിധ ബിരുദ പരീക്ഷകളുടെ ഫലം പ്രാക്ടിക്കല്‍ കഴിഞ്ഞ് വെറും പതിനാലു….