Category: Education

 നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനുള്ള  സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കും. തിങ്കളാഴ്ചയോടെ ഈ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഉപഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നവകേരള സദസിലേക്ക് സ്‌കൂള്‍….

നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണം: നിർദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടുനൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്…..

സൗജന്യ കമ്പ്യൂട്ടർ പഠനം; ഇൻ്റർവ്യൂ വെള്ളിയാഴ്ച

കേരള സർക്കാർ SC/ST ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണത്തോടെ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ SC/ST വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുന്നതിനുള്ള ഇന്‍റർവ്യൂ കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. പ്രസ്തുത ഇന്‍റർവ്യൂവിന് മുൻപായുള്ള പ്രാഥമിക….

കൊലക്കേസില്‍ ഉൾപ്പെട്ട രണ്ട് തടവുകാർക്ക് എൽഎൽബി പഠിക്കാന്‍ അനുമതി നൽകി ഹൈക്കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം

ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ ഹൈക്കോടതി അനുമതി. ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്. പി.സുരേഷ്….

എംജിയിൽ ബിരുദത്തിന് 5706 സീറ്റിൽ ആളില്ല

എംജി സർവകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളുടെ പ്രവേശനം പൂർത്തിയായപ്പോൾ 5706 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ഒഴിവുകളേറെയും. സർവകലാശാലയ്ക്ക് കീഴിൽ 5 ജില്ലകളിലെ കോളേജുകളിൽ 16,358 സീറ്റുകളാണ് ആകെയുള്ളത്…..

KTET: കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് 17 വരെ അപേക്ഷിക്കാം

ലോവർപ്രൈമറി വിഭാഗം, അപ്പർപ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾതലം വരെ) എന്നിവയിലെ അധ്യാപകയോഗ്യത പരീക്ഷ (കെ-ടെറ്റ്)-ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി നവംബർ ഏഴുമുതൽ 17 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ….

ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി

ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരം ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യും. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) എന്നറിയപ്പെടുന്ന ‘വണ്‍ നേഷന്‍….

ജില്ലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

കോട്ടയം ജില്ലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. കഴിഞ്ഞ മാസം മാത്രം വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയതും ലൈസൻസും രജിസ്‌ട്രേഷനും ഇല്ലാത്തതുമായ 66 സ്ഥാപനങ്ങൾക്കാണ്‌ പൂട്ടുവീണത്‌. 51 സ്ഥാപനങ്ങളിൽ നിന്നായി 3,67,500 രൂപ പിഴയും ഈടാക്കി. ഈ സാമ്പത്തിക….

പത്താംതരം പരീക്ഷയുടെ പ്രാധാന്യം കുറക്കുന്നു; പഠനം 12 വരെ തുടരാൻ കേരള പാഠ്യപദ്ധതി നിർദ്ദേശം

പത്താംതരം പരീക്ഷയുടെ പ്രാധാന്യം കുറച്ച് മുഴുവൻ കുട്ടികളും 12 വരെ പഠനം തുടരട്ടെ എന്ന് കേരള പാഠ്യപദ്ധതി ചട്ടക്കൂട് നിർദ്ദേശം. പോളിടെക്‌നിക്ക്, ഐടിഐ എന്നിവയിലേക്ക് പത്താംതരം കഴിഞ്ഞു മാറാനും അവസരം ഉണ്ടാവണം. ദേശീയ വിദ്യാഭ്യാസഘടനയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ 8-12 ക്ലാസുകൾ….

ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണ

വാർഷിക ബോർഡ് പരീക്ഷകളില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. ബോർഡ് പരീക്ഷകൾ വർഷത്തിൽ ഇനി രണ്ട് തവണയാണ് നടത്തുക. പരീക്ഷകളില്‍ ലഭിക്കുന്ന ഉയർന്ന സ്കോർ ആയിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു….