Category: Career

ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു

കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക്….

തൊഴിൽ തേടുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിൽനിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് മ്യാൻമർ-തായ്ലൻഡ് അതിർത്തി കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്‌മെന്‍റ് റാക്കറ്റുകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ -തായ്ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ വ്യാജ റിക്രൂട്മെന്റ് വാഗ്ദാനം നൽകി ഇന്ത്യൻ….

വ്യോമസേനയിൽ അഗ്നിവീർ; പത്താം ക്ലാസ്/പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ സിലക്ഷൻ ടെസ്‌റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ജൂലൈ 8 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. വിദ്യാഭ്യാസ യോഗ്യത സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലീഷ്….

കെഎസ്ആർടിസി സ്വിഫ്ടിൽ ഡ്രൈവർ കം കണ്ടക്ടർ; 400 ഒഴിവ്

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ തസ്ത‌ികയിലേക്ക് അപേക്ഷിക്കാം. 400 ഒഴിവുണ്ട്. കരാർ നിയമനമാണ്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും. അധികമണിക്കൂറിന് 130 രൂപ അലവൻസായി ലഭിക്കും. പ്രായം: 24-55. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം…..

പിഎസ്‌സി ലിസ്റ്റിലുണ്ടെങ്കിൽ താൽക്കാലിക അധ്യാപക നിയമനത്തിൽ മുൻ‌ഗണന

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിന്….

സബ് ഇൻസ്പെക്ടർ; പ്രായപരിധി ഇളവ്

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കെസിപി–എൻസിഎ– എസ്‍സിസിസി) തസ്തികയിലേക്കുള്ള പിഎസ്‍സി വിജ്ഞാപനം അനുസരിച്ചു പ്രായപരിധിയിൽ അനുവദിച്ച 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തി ആയ ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ്….

ഉടന്‍ ജോലി നേടാം… 6 മാസ നേഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സ്

വിദേശത്തും സ്വദേശത്തുമായി ആതുര സേവനരംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് ഇപ്പോൾ ഉള്ളത്. മികച്ച ശമ്പളത്തോട് കൂടി എളുപ്പത്തില്‍ ജോലി നേടാമെന്നതിനാലും കുറഞ്ഞ കാലയളവില്‍ കോഴ്സ് പൂര്‍ത്തിയാക്കാമെന്നതിനാലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നേഴ്സിംഗ് അസിസ്റ്റന്‍റ് പോലെയുള്ള കോഴ്സുകൾ….

പ്രൈമറി ക്ലാസുകളിൽ ബിഎഡുകാർ വേണ്ട: വിലക്ക് ആവർത്തിച്ച് സുപ്രീം കോടതി

ബിഎഡുകാർ പ്രൈമറി ക്ലാസ് അദ്ധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച് സുപ്രീം കോടതി. മധ്യപ്രദേശിലെ കേസിൽ പുറപ്പെടുവിച്ച വിധി അന്നു മുതലുള്ള നിയമനങ്ങളുടെ കാര്യത്തിൽ രാജ്യമൊട്ടുക്കും ബാധകമാകുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തി. വിജ്ഞാപനത്തിൽ….

സ്കോളർഷിപ്പോടെ വിദേശ പഠനം, യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാം

120 വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നതും ജിബി എഡ്യുക്കേഷന്‍ സംഘടിപ്പിക്കുന്നതുമായ വിദേശ പഠന എക്സ്പോ മാർച്ച് 23-ന് കൊച്ചിയിലും 24-ന് കോട്ടയത്തും നടത്തപ്പെടുന്നു. ജിബി എഡ്യുക്കേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ വിദേശ പഠന എക്സ്പോയില്‍ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദേശ സര്‍വകലാശാല പ്രതിനിധികളുമായി….

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ മൂന്ന് തവണ

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണയാക്കാന്‍ കൗണ്‍സില്‍ ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ഈ രീതി നടപ്പിലാക്കും. ജനുവരി, മെയ്/ ജൂണ്‍, സെപ്റ്റംബര്‍ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും….